അഖിലേന്ത്യ മഹിളാകോൺഗ്രസ് അദ്ധ്യക്ഷ സുഷ്മിത ദേവ് കോൺഗ്രസ്സിൽ നിന്നും രാജിവെച്ചു

ന്യുഡൽഹി : അഖിലേന്ത്യ മഹിളാകോൺഗ്രസ് അദ്ധ്യക്ഷ സുഷ്മിത ദേവ് കോൺഗ്രസ്സിൽ നിന്നും രാജിവെച്ചു. കോൺഗ്രസ്സ് നേതാവ് സോണിയ ഗാന്ധിക്ക് രാജി കത്ത് നൽകിയാണ് സുഷ്മിത ദേവ് രാജി വെച്ചത്. തന്റെ ട്വിറ്റെർ ഹാന്ഡിലിൽ മുൻ കോൺഗ്രസ്സ് പ്രവർത്തക എന്ന് മാറ്റുകയും ചെയ്തിട്ടുണ്ട്.

കുറച്ച് നാളുകളായി സുഷ്മിത ദേവ് പാർട്ടി നേതൃത്വവുമായി അഭിപ്രായ വ്യത്യാസത്തിലായിരുന്നു. ആസാമിലെ നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന സീറ്റ് തർക്കത്തിന് ശേഷമാണ് സുഷ്മിത പാർട്ടിയിൽ നിന്ന് അകന്ന് നിന്നത്. പ്രിയങ്ക ഗാന്ധി വിഷയത്തിൽ ഇടപെട്ടെങ്കിലും സമവായത്തിലെത്തിയില്ല. അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും സുഷ്മിത ദേവ് പാർട്ടി വിടില്ല എന്നായിരുന്നു കോൺഗ്രസ്സ് നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നത്.

  ഗുജറാത്ത് ബിജെപി തൂത്ത് വരുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ

കോൺഗ്രസ്സ് പ്രശ്ന പരിഹാരങ്ങൾക്ക് മുതിരാതിരുന്നതാണ് സുഷ്മിത ദേവിനെ ചൊടിപ്പിച്ചത്. ഇതാണ് രാജിക്ക് കരണമാണെന്നാണ് വിവരം. കോൺഗ്രസ്സിൽ നിന്നും രാജിവെച്ച സുഷ്മിത ദേവ് ബിജെപി യിൽ ചേരുമെന്നുള്ള വാർത്തകളും പുറത്ത് വരുന്നുണ്ട്.

Latest news
POPPULAR NEWS