കൊച്ചി: എറണാകുളം ജില്ലയിലെ മട്ടാൻചേരിയിലെ കൂവപ്പാടത്ത് സ്ഥിതി ചെയ്യുന്ന 98 ആം നമ്പർ അങ്കണവാടിയിലാണ് പാമ്പിനെ കണ്ടെത്തിയത്. ഇവിടെ അക്ഷരങ്ങൾ പഠിക്കാൻ വരുന്ന കൊച്ചു കുട്ടികളുടെ കളിപ്പാട്ടങ്ങൾ സൂക്ഷിച്ചു വെക്കുന്ന മുറിയിലാണ് പാമ്പിനെ കണ്ടെത്തിയത്.
രാവിലെ അംഗനവാടിയിൽ എത്തിയ ഹെൽപ്പർ മുറി തുറന്നപ്പോൾ പാമ്പ് ഹെൽപ്പറുടെ നേരെ അടുക്കുകയായിരുന്നു. തുടർന്ന് കുട്ടികളെയും കൂട്ടി അവർ പുറത്തേക്കിറങ്ങി. കുട്ടികളുടെ കരച്ചിൽ കേട്ടതിനെ തുടർന്ന് സമീപവാസികൾ ഓടിയെത്തുക ആയിരുന്നു. തുടര്‍ന്ന് അവർ പാമ്പിനെ പിടികൂടുകയായിരുന്നു. അങ്കണവാടി പരിസരത്ത് സ്ഥിരമായി പാമ്പിനെ കാണാറുണ്ടെന്ന് പരാതിപ്പെട്ടിട്ടും അധികൃതർ ഇതുവരെ യാതൊരു വിധത്തിലുള്ള നടപടിയും സ്വീകരിച്ചിട്ടില്ലെന്നും സ്ഥലവാസികൾ പറഞ്ഞു.