അങ്കിൾ എന്ന് വിളിച്ച ആളെ വിവാഹം കഴിക്കേണ്ടി വന്ന താരമാണ് ഉഷാ റാണി പക്ഷെ പ്രണയ വിവാഹമായിരുന്നെന്ന് താരം പിന്നീട് പറഞ്ഞു

സിനിമാ ലോകത്തിന് ഒരുപാട് നഷ്ടങ്ങൾ സഹിക്കേണ്ട വന്ന വർഷമാണ് 2020. പല കലാകാരന്മാരുടെയും വേർപാട് സിനിമ പ്രേമികളെ വിഷമത്തിലാക്കിയിട്ടുണ്ട്. ഏറ്റവും ഒടുവിൽ സിനിമ മേഖലയിൽ നിന്നും മരണമടഞ്ഞ നടിയാണ് ഉഷറാണി. ഒരുപാട് നാളായി ചികിത്സയിൽ കഴിഞ്ഞിരുന്ന താരം വൃക്ക സംബന്ധമായ അസുഖമാണ് മരണത്തിലേക്ക് നയിച്ചത്.

അങ്കിൾ എന്ന് ഉഷാറാണി വിളിക്കുന്ന സംവിധായകൻ ശങ്കര മേനോനായിരുന്നു താരത്തിന്റ ഭർത്താവ്. ചെറുപ്പകാലത്ത് തന്നെ വിവാഹം കഴിഞ്ഞ ഉഷക്ക് വിവാഹ സമയത്ത് 19 വയസ്സും ഭർത്താവിന് 51 വയസ്സുമായിരുന്നു പ്രായം. സിനിമയിൽ ഒരുമിച്ചു ജോലി ചെയ്യുന്ന സമയത്താണ് ഉഷ തന്റെ പ്രണയം തുറന്ന് പറഞ്ഞത്. വിവാഹം കഴിക്കാൻ അഭ്യർത്ഥിച്ച ഉഷയുടെ ആഗ്രഹം ആദ്യം ശങ്കര മേനോൻ നിരസിച്ചിരുന്നു.

തന്റെ പ്രണയം സത്യമാണെന്നും, ശരിക്കും വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട് താങ്കളും അവിവിവാഹത്തിനാണെല്ലോ എന്നായിരുന്നു ഉഷയുടെ മറുപടി. ഇരുവരും വിവാഹം ശേഷം പ്രണയത്തിന് പ്രായമില്ല എന്ന് ആരാധകർക്കും കാണിച്ചു കൊടുത്തു. ഇതുവരെ ഉഷേ എന്ന് വിളിക്കാതെ എടാ മോനെ എന്ന് മാത്രമായിരുന്നു അദ്ദേഹം ഉഷാ റാണിയെ വിളിച്ചിരുന്നത്. വിവാഹത്തിന് ശേഷം അഭിനയ ജീവിതത്തിന് വിശ്രമം നൽകിയ താരം മകന്റെ ജനനത്തിന് ശേഷം വീണ്ടും സിനിമയിൽ സജീവമായിരുന്നു. ഏകവല്യൻ, സ്ഥലത്തെ പ്രധാന പയ്യൻസ് തുടങ്ങിയ സിനിമയിൽ ശ്രദ്ധയമായ വേഷം താരം ചെയ്തിട്ടുണ്ട്.