Thursday, December 7, 2023
-Advertisements-
KERALA NEWSഅച്ഛനും അമ്മയും നല്ലരീതിയിൽ വളർത്താത്തതുകൊണ്ടാണ് തനിക്ക് ഇങ്ങനെ സംഭവിച്ചതെന്ന് കേട്ടപ്പോൾ പൊട്ടിത്തെറിക്കാനാണ് തോന്നിയത് ; ഭാവന...

അച്ഛനും അമ്മയും നല്ലരീതിയിൽ വളർത്താത്തതുകൊണ്ടാണ് തനിക്ക് ഇങ്ങനെ സംഭവിച്ചതെന്ന് കേട്ടപ്പോൾ പൊട്ടിത്തെറിക്കാനാണ് തോന്നിയത് ; ഭാവന പറയുന്നു

chanakya news
-Advertisements-

കമലിന്റെ സംവിധാനത്തിൽ 2002 ൽ പുറത്തിറങ്ങിയ നമ്മൾ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ താരമാണ് ഭാവന. ആദ്യചിത്രത്തിലൂടെ തന്നെ പ്രേക്ഷക പ്രീതി നേടിയെടുത്ത താരം പിന്നീട് നിരവധി ചിത്രങ്ങളിലൂടെ മലയാളത്തിലെ മുൻനിര നായികമാരിലൊളായി മാറി. മലയാളത്തിലെ മുൻനിര നായകന്മാരായ മമ്മുട്ടി, മോഹൻലാൽ, സുരേഷ് ഗോപി പൃഥ്വിരാജ്, ദിലീപ്., ജയസൂര്യ തുടങ്ങിയവരോടപ്പം സി ഐഡി മൂസ, വലത്തോട്ട് തിരിഞ്ഞാൽ നാലാമത്തെ വീട്, ചതിക്കാത്ത ചന്തു, ബസ് കണ്ടക്ടർ, ട്വറ്റി ട്വന്റി, ലോലിപോപ്, ചിന്താമണി കൊലക്കേസ് തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.

-Advertisements-

അഭിനയത്തിലുപരി മികച്ച മോഡൽ കൂടിയാണ് താരം. നിരവധി പരസ്യ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴ്,കന്നഡ തുടങ്ങി മറ്റ് അന്യഭാഷാ ചിത്രങ്ങളിൽ നിന്നും നിരവധി അവസരങ്ങൾ താരത്തെ തേടിയെത്തിയിരുന്നു. മികച്ച നടിക്കുള്ള നിരവധി അവാർഡുകൾ സ്വന്തമാക്കിയ താരം 2010ൽ ആയിരുന്നു കന്നഡ സിനിമ മേഖലയിലേക്ക് പ്രവേശിച്ചത്. അഭിനയത്തിൽ സജീവമായ സമയത്തായിരുന്നു കന്നഡ സംവിധായകൻ നവീനുമായി 2018ൽ താരം വിവാഹിതയായത്. പിന്നീട് സിനിമയിൽ നിന്നും പൂർണമായും വീട്ടു നിൽക്കുയായിരുന്നു. എങ്കിലും ചില ചാനെൽ പരിപാടികളിൽ അതിഥിയായി എത്തിയിരുന്നു.

ഇപ്പോഴിതാ താരം ആക്രമിക്കപെട്ടതുമായി ബന്ധപ്പെട്ട് പറഞ്ഞ വാക്കുകളാണ് വയറലായി മാറിയിരിക്കുന്നത്. സോഷ്യൽ മീഡിയകളിൽ നിരന്തരമായി ചർച്ചകൾ നടന്നപ്പോൾ ഒരു ഘട്ടത്തിൽ താൻ കേസുപേക്ഷിക്കുവാൻ തയ്യാറായിരുന്നുവെന്നും തന്റെ അച്ഛനുമമ്മയും തന്നെ നന്നായി വളർത്താത്തതുകൊണ്ടാണ് തനിക്ക് ഇങ്ങനെ സംഭവിച്ചതെന്നു കേട്ടപ്പോൾ തനിക്ക് പൊട്ടിത്തെറിക്കാനാണു തോന്നിയതെന്നും താരം പറയുന്നു. അത്തരം വാക്കുകൾ തന്റെ രക്ഷിതാക്കളെയും കുടുംബത്തെയും ഒരുതരത്തിൽ അപമാനിക്കുകയാണുണ്ടായതെന്നും താൻ അങ്ങനെയുള്ള ഒരാളല്ലെന്നും തന്റെ അപമാനം തട്ടിയെടുക്കപെട്ടതിനാൽ ഇങ്ങനെ ഓരോന്നു പറയുന്നതിലൂടെ അവർക്കെന്നെ താഴേക്കു വലിച്ചിടാൻ എളുപ്പമായെന്നും താരം പറയുന്നു.

അത് തന്നെ വളരെ മോശമായി ബാധിച്ചിട്ടുണ്ടെന്നും ആ സമയത്ത് താൻ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നില്ലെന്നും താരം പറയുന്നു. 2019ൽ താൻ ഇൻസ്റ്റാഗ്രാം ആരംഭിച്ചപ്പോൾ പോയി ചത്തുകൂടെ എന്തിനാണിങ്ങനെ നാണം കെട്ട് ജീവിക്കുന്നതെന്നും നാണമില്ലേ നീ ചെയ്തതിനൊക്കെയാണ് ഇപ്പോൾ അനുഭവിക്കുന്നതെന്നും ഒരാൾ തന്നോട് പറഞ്ഞിരുന്നുവെന്നും താരം പറയുന്നു . അതിനുമാത്രം താൻ എന്താണു ചെയ്തതെന്നാണ് താരം ചോദിക്കുന്നത്. ജനുവരിയിൽ അങ്ങനെയൊരു ഇൻസ്റ്റാഗ്രാം പോസ്റ്റിടാൻ തനിക്ക് തോന്നിയെന്നും തന്റെ ജീവിതത്തിൽ എന്തൊക്കെയാണ് സംഭവിക്കാൻ പോകുന്നതെന്ന് ആളുകൾ അറിയട്ടെയെന്ന് തനിക്ക് തോന്നിയെന്നും തനിക്കുവേണ്ടി നിലകൊണ്ടവരോട് തനിക് വളരേയധികം നന്ദിയുണ്ടെന്നും താരം പറയുന്നു.

എന്തു വേണമെങ്കിലും സംഭവിക്കട്ടെ താൻ കേസ് ഉപേക്ഷിക്കുകയാണെന്നും ഇതിൽ നിന്നും പുറത്തുവന്നു തനിക്കൊരു സാധാരണ ജീവിതം വേണമെന്നും ഒരിക്കൽ ആഗ്രഹിച്ചിരുന്നു എന്നാൽ താൻ ഒന്നും ചെയ്തിട്ടില്ലായെന്നും നിഷ്കളങ്കയാണെന്നും തെളിയിക്കാനുള്ള തന്റെ പോരാട്ടവും ദൃഢനിശ്ചയവുമാണ് കേസ് തുടരാൻ കാരണമെന്നും താരം പറഞ്ഞു. തന്റെ അന്തസ്സ് തകർന്നു പോയിരുന്നെന്നും ഡബ്ല്യൂ സി സിയും കുടുംബവും സുഹൃത്തുക്കളും തനിക്കൊപ്പം നിന്നു എന്തായാലും താൻ ഈ ഘട്ടത്തിലൂടെ കടന്നുപോയെന്നും ഇനി ഇതിനെതിരെ പോരാടാനുള്ള ആത്മവിശ്വാസം ഉണ്ടെന്നും താരം പറയുന്നു.

-Advertisements-