അച്ഛനും മാമനും പെണ്ണ് കാണാൻ പോയ ദിവസം അയലത്തെ ചേച്ചി എന്നെ തെങ്ങിൽ കയറ്റി ; ആത്മഹത്യ ചെയ്യാൻ തോന്നിയ സന്ദർഭം തുറന്ന് പറഞ്ഞ് സുരാജ് വെഞ്ഞാറമൂട്

മിമിക്രി വേദിയിൽ നിന്നും സിനിമയിൽ എത്തിയ മിന്നും താരമാണ് സൂരാജ് വെഞ്ഞാറമൂട്. അഭിനയത്തിന്റെ തുടക്കകാലത്ത് ചെറിയ കോമഡി വേഷങ്ങൾ ചെയ്ത് തുടങ്ങിയ സൂരാജ് പിന്നീട് മുഴുനീള കഥാപാത്രങ്ങളും കോമഡിയിൽ നിന്നും മാറി കുറച്ചു കൂടി സീരിയസ് കഥാപാത്രങ്ങളും ചെയ്ത് പ്രേക്ഷകരുടെ കണ്ണ് നിറയിച്ചിരുന്നു. ദേശീയ പുരസ്‌കാരത്തിന് ഉടമ കൂടിയായ സൂരാജ് വളരെ കഷ്ടതകൾ സഹിച്ചാണ് സിനിമയിൽ എത്തുന്നത്.

എന്നാൽ കുട്ടികാലത്ത് താൻ ആ-ത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്ന് സൂരാജ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു ആ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. അറിവില്ലാത്ത പ്രായത്തിലാണ് സംഭവം നടന്നതെന്നും വീട്ടിന് അടുത്തുള്ള ചേച്ചി തന്നോട് തെങ്ങിൽ കയറി ഒരു കരിക്ക് ഇട്ടു തരുമോ തന്നാൽ അത് കൊടുത്തിട്ട് സൈക്കിൾ വാങ്ങുന്നതിലേക്കായി രണ്ട് രൂപ തരാമെന്ന് പറഞ്ഞെന്നും അത് പ്രകാരം താൻ തെങ്ങിൽ കയറിയെന്നും സൂരാജ് പറയുന്നു.

Also Read  മലയാള സിനിമയിൽ ആദ്യക്കാലത്ത് അഭിനയിക്കാൻ അവസരം കിട്ടിയപ്പോൾ കൂടെ കിടക്കാൻ പ്രമുഖ നടൻ നിർബന്ധിച്ചു ; ശ്രീലേഖ

തെങ്ങിൽ കയറി തേങ്ങയിടുന്ന സമയത്താണ് അച്ഛനും മാമനും കൂടി പെണ്ണ് കാണാൻ പോയി അത് നടക്കാതെ തിരികെ വരുന്നത്, അത് നടക്കാത്തിന്റെ കലിപ്പ് മുഴുവൻ തന്നോട് തീർക്കുമെന്ന് മനസിലായപ്പോൾ നേരേ തെങ്ങിൽ നിന്നും ഇറങ്ങി അടുത്തുള്ള പൊക്കമുള്ള പ്ലാവിൽ കയറിയെന്നും മുകളിൽ കയറി താഴോട്ട് ചാടാൻ പ്ലാനിട്ടന്നും സൂരാജ് പറയുന്നു.

പ്ലാവിൽ കേറി നിൽക്കുന്ന തന്നെ ചേച്ചി കണ്ടെന്നും പിന്നാലെ അപ്പൂപ്പനും എത്തി. ഇറങ്ങി വരാനും അച്ഛൻ അടിക്കില്ലന്ന് തനിക്ക് ഉറപ്പ് തരുകയും ചെയ്തു. ഉറപ്പ് ലഭിച്ചത് കൊണ്ട് ഇറങ്ങി വന്നെന്നും അച്ഛൻ തന്നെ തൊട്ടില്ലെങ്കിലും മാമൻ തന്നെ തെങ്ങിൽ കെട്ടിയിട്ട് അടിച്ചെന്നും സൂരാജ് വെഞ്ഞാറമൂട് പറയുന്നു.