അച്ഛന്റെ സംസ്കാര ചടങ്ങുകൾ സജി കണ്ടത് ഓൺലൈൻ വഴി ; കാശ്മീരിൽ കുടുങ്ങിയ ഇന്ത്യൻ ആർമി ജുയൂണിയർ കമാണ്ടർ സജിക്കാണ് ഈ ദുരവസ്ഥ

കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളിൽ പലർക്കും പലതരം ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നത് സ്ഥിരം വാർത്തയാകാറുണ്ട്. ലോക്ക് ഡൌൺ കാരണം കശ്മീരിൽ കുടുങ്ങി പോയ ആർമി ജൂനിയർ കമാൻണ്ടർ ഓഫീസർ സജി ജോസിനാണ് അച്ഛന്റെ സംസ്കാര ചടങ്ങുകൾ ഓൺലൈനിൽ കൂടി കാണേണ്ടി വന്നത്.

കഴിഞ്ഞ ദിവസം നിര്യാതനായ അടിമാലി പിണ്ടക്കടവിൽ ജോസഫിന്റെ സംസ്കാര ചടങ്ങുകളാണ് മകന് ഓൺലൈനിൽ കൂടി കാണേണ്ടി വന്നത്. സജിയുടെ സാനിധ്യത്തിൽ ചടങ്ങുകൾ നടത്തണം എന്നായിരുന്നു ആഗ്രഹം എങ്കിലും കൊറോണ പടരുന്ന സാഹചര്യത്തിൽ മനപ്പൂർവം ഒഴുവാക്കുവായിരുന്നു. അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്നവർ വീടുകളിൽ തന്നെ കഴിയണം എന്ന നിർദേശം നിലനിൽക്കുമ്പോൾ സംസ്കാര ചടങ്ങിൽ പങ്കെടുക്കുന്ന ബുദ്ധിമുട്ടുകൾ മനസിലാക്കി ഓൺലൈനിൽ കൂടി സംസ്കാര ചടങ്ങുകൾ കണ്ടോളാം എന്ന് സജി സ്വയം തീരുമാനിക്കുവായിരുന്നു.

Also Read  പ്രവാസികൾക്ക് വ്യാഴാഴ്ച മുതൽ നാട്ടിലേക്ക് മടങ്ങാം: വിശദാംശങ്ങളുമായി കേന്ദ്രസർക്കാർ