അച്ഛൻ ഒരുപാട് ദൂരെയാണ്, ശരിക്കും ഒരുപാട് ദൂരെ ഇനി വീണ്ടും കാണാനും തൊടാനും കഴിയില്ലെന്നും പക്ഷേ താൻ എന്നും സ്നേഹിച്ചുകൊണ്ടേയിരിക്കും

ടിക് ടോക് വീഡിയോകളിൽ കൂടി തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. ടിക് ടോകിൽ കൂടി തരംഗമായ സൗഭാഗ്യ അമ്മ താരകല്യാണിനും ഒപ്പം വീഡിയോ ചെയ്ത് ശ്രദ്ധപിടിച്ചുപറ്റിയിട്ടുണ്ട്. ടിക് ടോക് നിരോധനത്തിനെ തുടർന്ന് വീഡിയോ ഇടുന്നത് നിർത്തിയെങ്കിലും അതിൽ സങ്കടമില്ലന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു.

രാജ്യത്തിന് വേണ്ടി ടിക് ടോക് നിരോധിച്ചത് നല്ല കാര്യമാണെന്നും ആ തീരുമാനത്തോട് പൂർണമായും യോജിക്കുന്നുവെന്നും പറഞ്ഞ സൗഭാഗ്യ കഴിവുള്ള ആളുകൾക്ക് വളർന്ന് വരാൻ ടിക് ടോക് പ്ലാറ്റഫോം വേണമെന്നില്ലനും അവർ ഉയർന്നു വരുക തന്നെ ചെയ്യുമെന്നും പറഞ്ഞിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ അച്ഛനെ കുറിച്ച് പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്.

  അവളെ കുഞ്ഞനുജത്തിയായാണ് കാണുന്നത് ; ഒരുകാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന താരത്തെ കുറിച്ച് സുരേഷ് ഗോപി

അച്ഛൻ ഒരുപാട് ദൂരെയാണ്, ശരിക്കും ഒരുപാട് ദൂരെ ഇനി വീണ്ടും കാണാനും തൊടാനും കഴിയില്ലെന്നും പക്ഷേ താൻ എന്നും സ്നേഹിച്ചുകൊണ്ടേയിരിക്കും ഡാഡി എന്നാണ് സൗഭാഗ്യ വെങ്കിടേഷ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരിക്കുന്നത്. അച്ഛൻ വെങ്കിടേഷിന് ഒപ്പം ഇരിക്കുന്ന ചിത്രവും പങ്കുവെച്ചിട്ടുണ്ട്.

Latest news
POPPULAR NEWS