അജിത്തും ശാലിനിയും കാരണം ഉപജീവനമാർഗം നഷ്ടപ്പെട്ടു, അജിത്തിന്റെ വീടിന് മുന്നിൽ തീകൊളുത്തി യുവതിയുടെ ആത്മഹത്യ ശ്രമം

ചെന്നൈ : തമിഴ് ചലച്ചിത്രതാരം അജിത്തിന്റെ വീടിന് മുന്നിൽ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. അജിത്തും ഭാര്യ ശാലിനിയും കാരണം തന്റെ ഉപജീവനമാർഗം നഷ്ടപ്പെട്ടതായി ആരോപിച്ചാണ് യുവതി ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി ആത്‌മഹത്യയ്ക്ക് ശ്രമിച്ചത്. പോലീസും നാട്ടുകാരും ചേർന്ന് യുവതിയെ രക്ഷപെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആത്മഹത്യയ്ക്ക് ശ്രമിച്ച ചെന്നൈ സ്വദേശിനിയായ ഫർസാനയെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്ത് കൗൺസിലിംഗ് നൽകി വിട്ടയച്ചു.

ഫർസാന നഴ്‌സ് ആയി ജോലി ചെയ്തിരുന്ന ആശുപത്രിയിൽ കഴിഞ്ഞ വർഷം അജിത്തും ശാലിനിയും വന്നിരുന്നു. ഇതിനിടയിൽ അവരോടൊപ്പം നിന്ന് ഫർസാന വീഡിയോ എടുക്കുകയും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. എന്നാൽ ആശുപത്രി നിയമങ്ങൾ ലംഘിച്ചെന്ന് കാണിച്ച് ഫർസാനയെ ആശുപത്രി അധികൃതർ ജോലിയിൽ നിന്നും പിരിച്ച്‍വിടുകയായിരുന്നു.

  ജോസ്‌വിൻ സോണി എന്നായിരുന്നു തന്റെ പേര് വിവാഹത്തിന് ശേഷമാണ് മതം മാറിയത് ; തുറന്ന് പറഞ്ഞ് ബിഗ്‌ബോസ് താരത്തിന്റെ ആദ്യ ഭാര്യ

ജോലി നഷ്ടപ്പെട്ടതോടെ ഫർസാന ശാലിനിയെ കാണുകയും കാര്യം പറയുകയും ചെയ്തിരുന്നു. എന്നാൽ ഒരു മറുപടിയും ലഭിക്കാതെ വന്നതോടെയാണ് ആത്മഹത്യ ചെയ്യാൻ ശ്രമം നടത്തിയത്. അജിത്തിനെ കാണണമെന്ന് ആവിശ്യപ്പെട്ടെത്തിയ ഫർസാന ഉറക്കെ കരയുകയും തുടർന്ന് പെട്രോളൊഴിച്ച് തീ കൊളുത്തുകയുമായിരുന്നു.

Latest news
POPPULAR NEWS