അഞ്ചുവയസുകാരിയെ മാതാവിന്റെ കാമുകൻ കഴുത്തറത്തു കൊ-ന്നു: കൊലപാതക കാരണം കാമുകന്റെ സുഹൃത്തുമായി യുവതി അടുത്തതിനെ തുടർന്ന്

അഞ്ചു വയസ്സ് പ്രായമുള്ള കുഞ്ഞിനെ മാതാവിന്റെ കാമുകൻ സർജിക്കൽ ബ്ലേഡ് ഉപയോഗിച്ച് കഴുത്തറത്ത് കൊ-ലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് തെലുങ്കാന കുശൈഗുഡ സ്വദേശിയും സ്വകാര്യ കമ്പനിയിലെ ജീവനക്കാരനുമായ ജി കരുണകാറിനെ പോലീസ് അറസ്റ്റ് ചെയ്തു. കരുണകാറും യുവതിയും തമ്മിൽ അടുപ്പത്തിലായിരുന്നു. എന്നാൽ ഇയാൾ ഇതിനിടയിൽ മറ്റൊരു യുവതിയുമായി ബന്ധം തുടങ്ങി. ഇതോടെ കുട്ടിയുടെ അമ്മ കരുണകാറിന്റെ സുഹൃത്തുമായി അടുപ്പം തുടരുകയായിരുന്നു. ഇത് കരുണകാറിന് ഇഷ്ടപ്പെട്ടിരുന്നില്ല.

ജൂലൈ രണ്ടിന് സുഹൃത്ത് യുവതിയുടെ വീട്ടിൽ ഉണ്ടെന്നറിഞ്ഞതിനെ തുടർന്ന് കരുണകാർ യുവതിയുടെ വീട്ടിലെത്തുകയായിരുന്നു. തുടർന്ന് യുവാവിനെ യുവതി കുളിമുറിയിൽ ഒളിപ്പിച്ചു. ഇതേത്തുടർന്ന് കരുണകാറും യുവതിയും തമ്മിൽ വാക്കുതർക്കം ഉടലെടുത്തു. ശേഷം യുവതി വീടിനു പുറത്തേക്ക് ഓടുകയും വാതിൽ പുറത്തുനിന്ന് പോകുകയും ചെയ്തിരുന്നു. ഇതിൽ പ്രകോപിതനായ കരുണകാർ മുറിയിലുണ്ടായിരുന്ന 5 വയസ് പ്രായമുള്ള കുട്ടിയുടെ കഴുത്തിൽ സർജിക്കൽ ബ്ലേഡ് ഉപയോഗിച്ച് മുറിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

  ഭാര്യയുടെ ആദ്യ വിവാഹത്തിലുണ്ടായ മകളെ പീഡിപ്പിച്ച യുവാവിന് ശിക്ഷ വിധിച്ച് കോടതി

Latest news
POPPULAR NEWS