അഞ്ച് ദിവസം മുൻപ് ഭർത്താവ് വാഹനാപകടത്തിൽ മരിച്ചു ; യുവതിയെ പാറകുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം : പോത്തൻകോട് പ്ലാമൂട്ട് ചിറ്റിക്കര പാറകുളത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. പ്ലാമൂട് സ്വദേശിനി മിഥുനയുടെ മൃദദേഹമാണ് കണ്ടെത്തിയത്. ഞായറാഴ്ച രാവിലെയാണ് മൃദദേഹം സമീപവാസികളുടെ ശ്രദ്ധയിൽ പെട്ടത് തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

അഞ്ച് ദിവസം മുൻപ് മിഥുനയുടെ ഭർത്താവ് സൂരജ് മുട്ടത്തറയിലുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് മിഥുന മാനസിക വിഷമം അനുഭവിച്ചിരുന്നു. ഭർത്താവിന്റെ വേർപാടിൽ മനംനൊന്ത് മിഥുന ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.

  മുസ്ലിംലീഗ് പ്രവർത്തകനു കഴുത്തിന്‌ വെട്ടേറ്റു: നില ഗുരുതരം

Latest news
POPPULAR NEWS