അഞ്ച് പെൺകുട്ടികളുടെ ശല്ല്യം സഹിക്കാനാവുന്നില്ല: മൂന്നാം ക്ലാസുകാരന്റെ പരാതി കണ്ട് പോലീസ് ഞെട്ടി

അഞ്ചു പെൺകുട്ടികൾ തന്നെ സ്ഥിരമായി ശല്യം ചെയ്യുന്നുവെന്ന പരാതിയുമായി പോലീസ് സ്റ്റേഷനിൽ മൂന്നാം ക്ലാസുകാരൻ. പയ്യന്റെ പരാതി കേട്ടതിനെ തുടർന്ന് പോലീസുകാരുടെ കണ്ണ് തള്ളി. പുതിയ പാലത്തെ മൂന്നാം ക്ലാസുകാരനായ ഉമർദിനാലാണ് പരാതിയുമായി പോലീസ് സ്റ്റേഷനിൽ എത്തിയത്. തുടർന്ന് അന്വേഷണം നടത്തിയ പോലീസ് ഉദ്യോഗസ്ഥരെ പോലും ഞെട്ടിക്കുകയാണുണ്ടായത്. ജനമൈത്രി പോലീസല്ലെയെന്ന് കരുതി കാര്യങ്ങൾ അന്വേഷിക്കുന്നതിനായി കസബ പോലീസ് ഉമർദിനാലിന്റെ വീട്ടിലെത്തുകയുണ്ടായി. തുടർന്ന് സംഭവത്തെ കുറിച്ച് തിരക്കിയപ്പോൾ ഉമറിന്റെ സഹോദരിയും അടുത്ത ബന്ധുക്കളായ മറ്റു നാല് സഹോദരിമാരും ഇവരോടൊപ്പം കളിക്കാൻ കൂട്ടാക്കുന്നില്ല എന്നുള്ളതായിരുന്നു കാര്യം.

പോലീസ് സംഘം പെൺകുട്ടികളെ സംഭവത്തിൽ പേടിപ്പിക്കുകയും പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്ത ശേഷമാണു മടങ്ങിയത്. മൂന്നാം ക്ലാസ്സ്‌ വിദ്യാർത്ഥിയായ പുതിയ പാലത്തു താമസിക്കുന്ന ഉമർദിനാൻ തയ്യാറാക്കിയ വിചിത്ര പരാതിയുമായി കഴിഞ്ഞ ദിവസമാണ് കസബ ജനമൈത്രി പോലീസിനെ സമീപിച്ചത്. തുടർന്ന് പരാതിയുടെ അടിസ്ഥാനത്തിൽ ജനമൈത്രി ബീറ്റ് ഓഫിസർമാർ സ്ഥലത്തെത്തുകയും കാര്യം തിരക്കുകയും മറ്റുള്ളവരുടൊപ്പം കളിക്കാൻ കൂട്ടാതിരിക്കുകയും തന്നെ കളിയാക്കുകയും ചെയ്യുന്ന സംഭവത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു പരാതി നൽകിയതെന്ന് മനസിലായത്. തുടർന്ന് ഉമറിനെ കളിയാക്കിയ സഹോദരിയെയും അയല്പക്കത്തുള്ള ബന്ധുക്കളായ മറ്റു അഞ്ച് പെൺകുട്ടികളെയും നേരിൽ കണ്ട് പ്രശ്നങ്ങൾ രമ്യമായി പറഞ്ഞു പരിഹരിക്കുക ആയിരുന്നുവെന്ന് കസബ എസ് ഐ സിജിത്ത് അറിയിച്ചു.

  ലോകകപ്പ് ഫുട്‌ബോൾ കട്ട് ഔട്ട് ഉയർത്തുന്നതിനിടയിൽ ഷോക്കേറ്റ് യുവാവ് മരിച്ചു

Latest news
POPPULAR NEWS