അഞ്ച് മാസം മുൻപ് പ്രണയിച്ച് വിവാഹിതരായ നവദമ്പദികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം : തലയോലപ്പറമ്പിൽ അഞ്ച് മാസം മുൻപ് പ്രണയിച്ച് വിവാഹിതരായ നവദമ്പദികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മറവൻ തുരുത്ത് സ്വദേശി ശ്യാം പ്രഭാകാശ്, ഭാര്യ അരുണിമ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അയൽവാസികളായ ഇരുവരും നീണ്ട നാളത്തെ പ്രണയത്തിനൊടുവിൽ കഴിഞ്ഞ വർഷം ജൂണിലാണ് വിവാഹിതരായത്.

വീടിനകത്ത് ഇരുമുറികളിലായാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം പെയിന്റിംഗ് തൊഴിലാളിയായ ശ്യാം വിനോദയാത്ര പോകുന്നതിനായി തൊട്ടടുത്ത് താമസിക്കുന്ന അമ്മാവനോട് കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അമ്മാവനായി ബാബു കാർ നൽകാൻ തയാറായില്ല. ഇതിൽ പ്രകോപിതനായ ശ്യാം കാർ തല്ലിപൊളിക്കുകയും ബാബുവുമായി വഴക്കിടുകയും ചെയ്തിരുന്നു.

  കന്യാസ്ത്രീയെ പീ-ഡിപ്പിച്ച സംഭവം: പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ സുപ്രീംകോടതിയിൽ

ഈ സംഭവത്തിന് ശേഷം വീട്ടിൽ അതിക്രമിച്ച് കയറിയതിനും, കാർ തകർത്തതിനും ബാബുവിന്റെ ഭാര്യ ശ്യാമിനെതിരെ പോലീസിൽ പരാതി നൽകിയിരുന്നു. രണ്ട് ലക്ഷം രൂപയുടെ നഷ്ടം കാണിച്ചാണ് പരാതി നൽകിയത്. രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നൽകേണ്ടി വരുമെന്ന ഭയമാണ് ഇരുവരെയും ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസ് നിഗമനം

Latest news
POPPULAR NEWS