NATIONAL NEWSഅഞ്ച് വർഷത്തിനിടെ അരവിന്ദ് കെജ്രിവാളിന്റെ ആസ്തി ഗണ്യമായി വർദ്ധിച്ചു ; ഭാര്യയുടെ വരുമാനത്തിലും വൻ വർദ്ധനവ്

അഞ്ച് വർഷത്തിനിടെ അരവിന്ദ് കെജ്രിവാളിന്റെ ആസ്തി ഗണ്യമായി വർദ്ധിച്ചു ; ഭാര്യയുടെ വരുമാനത്തിലും വൻ വർദ്ധനവ്

chanakya news

ദില്ലി : ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ ആസ്ഥി ഗണ്യമായി വർദ്ധിച്ചെന്ന് റിപ്പോർട്ട് കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്ത് നൽകിയ സത്യവാങ്ങ് മൂലത്തിൽ നല്കിയതിനേക്കാൾ കേജരിവാളിന്റെ ആസ്തി 1.3 കോടി വർധിച്ചതായാണ് റിപ്പോർട്ട്. ഇന്നലെ നാമനിർദേശ പത്രിക സമർപ്പിച്ചതോടെയാണ് ഈ വിവരം പുറത്ത് വന്നത്.

- Advertisement -

കൂടാതെ റിയൽ എസ്‌റ്റേറ്റിലും അരവിന്ദ് കേജരിവാളിന്റെ ആസ്തി ക്രമാതീതമായി ഉയർന്നു മുഖ്യമന്ത്രി ആകുന്നതിന് മുൻപ് റിയലെസ്റ്റെറ്റ് അസ്സതി 92 ലക്ഷമായിരുന്നെകിൽ ഇപ്പോൾ അത് 1 കോടി 77 ലക്ഷമായി ഉയർന്നിരിക്കുകയാണ്. കേജരിവാളിന്റെ ഭാര്യയുടെ വരുമാനമാകട്ടെ 15 ലക്ഷത്തിൽ നിന്നും 57 ലക്ഷമായി ഉയർന്നു.

- Advertisement -

ദില്ലി നിയമസഭയിലേക്ക് ഫെബ്രുവരി അഞ്ചിന് വോട്ടെടുപ്പ് നടക്കും. അഴിമതി ഉയർത്തിക്കാട്ടിയാണ് കെജ്രിവാൾ ഇത്തവണ വികാസമാണ് ഉയർത്തി കാട്ടുന്നത് എന്നാൽ മുഖ്യമന്ത്രി ആയ ശേഷം വാഗ്ദാനങ്ങൾ ഒരു ശതമാനം പോലും പാലിച്ചിട്ടില്ലെന്ന് വിവരാവകാശ രേഖ പുറത്ത് വന്നതായും റിപ്പോർട്ടുകളുണ്ട്