അഞ്ച് സംവിധായകർ മാറി മാറി ഉപയോഗിക്കുമെന്ന് സംവിധായകൻ കാലിൽ ചെരുപ്പ് ഉണ്ടെന്ന് ഞാൻ പറഞ്ഞു ; ദുരനുഭവം വെളിപ്പെടുത്തി ദുൽഖറിന്റെ നായിക

സിനിമ കമ്പനി എന്ന ചിത്രത്തിൽ കൂടി മലയാള സിനമ ലോകത്തിന് കിട്ടിയ താരമാണ് ശ്രുതി ഹരിഹരൻ. നൃത്തവും അഭിനയവും ഒരുപോലെ കൊണ്ട് പോകുന്ന ശ്രുതിയുടെ ആദ്യ ചിത്രം കന്നഡ ഭാഷയിൽ ഇറങ്ങിയ ലൂസിയയാണ്. തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും ശ്രുതി അഭിനയിച്ചിട്ടുണ്ട്. 2017 ൽ മികച്ച നടിക്കുള്ള കർണാടക സംസ്ഥാന അവാർഡും താരം കരസ്ഥമാക്കിയിട്ടുണ്ട്.

മലയാളത്തിലെ യുവ താരം ദുൽഖർ സൽമാൻ ഒപ്പം അഭിനയിച്ച താരം തനിക്ക് സിനിമയിൽ നിന്നും നേരിടേണ്ടി വന്ന അവസ്ഥ വെളിപ്പെടുത്തുകയാണ്. സിനിമയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾക്ക് ഉണ്ടാകുന്ന പല കാര്യങ്ങളും നടിമാർ തുറന്ന് പറഞ്ഞതിന്റെ പിന്നാലെയാണ് ശ്രുതിയും വെളിപ്പെടുത്തുന്നത്. സിനിമ ജീവിതത്തിന്റെ തുടക്കം കന്നഡ ഭാഷയിലായിരുന്നു ഒരുപാട് നിരാശയും ഭയവും ആ സമയത്ത് ലഭിച്ചിരുന്നു എന്നാണ് ശ്രുതി പറയുന്നത്.

18 വയസ്സ് മാത്രം പ്രായമുള്ള താൻ ആദ്യ സിനിമ വേണ്ടെന്ന് വെച്ചെന്നും പിന്നീട് ഒരിക്കൽ തമിഴ് സിനിമയിൽ തിളങ്ങി നിൽക്കുന്ന ഒരു നിർമ്മാതാവ് തന്നെ വെച്ച് കന്നഡ ഭാഷയിൽ ഒരു സിനിമ എടുക്കാൻ ആഗ്രഹിക്കുന്നുവെന്നും എന്നാൽ 5 നിർമ്മാതാക്കൾ ഇ പടത്തിൽ ഉള്ളതിനാൽ അവരുടെ ഇഷ്ടാനുസരണം മാറി മാറി ഉപയോഗിക്കുമെന്ന് അയാൾ അറിയിച്ചു. എന്നാൽ തന്റെ കാലിൽ ചെരുപ്പുണ്ടെന്നും ഇ കാര്യം പറഞ്ഞു വന്നാൽ ചെരുപ്പ് ഊരി മുഖത്ത് അടിക്കുമെന്ന് മറുപടി കൊടുത്തെന്നും ശ്രുതി പറയുന്നു.

  കുളയട്ടയെ കയ്യിലെടുത്ത് സണ്ണി ലിയോണിന്റെ അഭ്യാസം ; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

ഇ സംഭവത്തിന്‌ ശേഷം തമിഴ് സിനിമയിൽ നിന്നും താൻ ഒഴുവാക്കപ്പെട്ടിട്ടുണ്ട്, ഇ കഥകൾ ഒരുവിധം എല്ലാവരും അറിഞ്ഞു തുടങ്ങിയ ശേഷമാണു കന്നഡ സിനിമകളിൽ നല്ല വേഷങ്ങൾ ലഭിച്ചതെന്ന് ശ്രുതി പറയുന്നു. പിന്നീട് തെറ്റായ അനുഭങ്ങൾ ഉണ്ടായിട്ടില്ലെന്നും എന്നാൽ അതിന് ശേഷം തമിഴ് സിനിമയിൽ നിന്നും എല്ലാത്തരത്തിലും ഒഴുവാക്കപ്പെട്ടെന്നും ശ്രുതി വ്യക്തമാകുന്നു.

Latest news
POPPULAR NEWS