അഞ്ജന ലൈം-ഗിക പീ-ഡനത്തിന് ഇരയായിട്ടുണ്ടെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌: ശരീരത്തിലെ മു-റിവുകൾ കൂടുതൽ സംശയത്തിലേക്ക്

കണ്ണൂർ: നീലേശ്വരം സ്വദേശിനിയായ അഞ്ജന കെ ഹരീഷ് എന്ന ചിന്നു സുല്ഫിക്കറിന്റേത് കൊ-ലപാതകമാകാമെന്ന് തെളിയിക്കുന്ന തരത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ പുറത്ത്. ലഹരി വസ്തുക്കൾ നൽകിയ ശേഷം പീ-ഡിപ്പിക്കുകയും അബോധാവസ്ഥയിൽ കെട്ടിതൂക്കിയതാകാമെന്നുമാണ് ഫോറൻസിക് വിദഗ്ധരുടെ കണ്ടെത്തൽ. കൂട്ടുകാരികൾക്കൊപ്പം ഗോവയിൽ പോയ ചിന്നുവിനെ മെയ് 13 നാണ് താമസിച്ചിരുന്ന റിസോർട്ടിന് സമീപത്തുള്ള മരത്തിൽ തൂങ്ങി മ-രിച്ച നിലയിൽ കണ്ടെത്തിയത്. അഞ്ജനയെ പ്രകൃതി വിരുദ്ധമായോ അല്ലാതെയോ ലൈം-ഗിക പീഡനത്തിനിരയായിട്ടുണ്ടെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്.

മൃ-തദേഹത്തിൽ കൈയ്ക്കും കഴുത്തിനും ചുണ്ടിലും മു-റിവുകളും കണ്ടെയിരുന്നു. ബലപ്ര-യോഗത്തിൽ കൂടി ഉണ്ടായ മു-റിവുകളാകാമെന്നാണ് കരുതുന്നത്. പെൺകുട്ടി അടുത്ത് തന്നെ തൂങ്ങി മ-രിച്ചിട്ടും സംഭവം അറിഞ്ഞില്ലെന്നുള്ള കൂട്ടുകാരുടെ മൊഴിയും സംശയം കൂട്ടുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. അഞ്ജനയ്ക്കൊപ്പം സുഹൃത്തുക്കളായ നസീമ, ആതിര, ശബരി എന്നിവരാണ് ഉണ്ടായിരുന്നത്. സ്ഥലവാസികൾ അഞ്ജന തൂങ്ങി നില്കുന്നത് കണ്ടപ്പോൾ ജീവ-നുണ്ടായിരുന്നുവെന്നും ഹോസ്പിറ്റലിൽ കൊണ്ടുപോകുമ്പോളാണ് മ-രണം സംഭവിച്ചതെന്നും പറയുന്നു.

  ചീട്ട് കളി സംഘത്തെ പിടിച്ച പോലീസുകാർക്ക് കേസിന്റെ വിധി വന്നപ്പോൾ കോടതി നൽകിയത് 9 ലക്ഷം രൂപ കണ്ണ് തള്ളി പ്രതികൾ

മ-രിക്കുന്നതിന് തലേദിവസം അഞ്ജന സുഹൃത്തായ നസീമയുടെ ഫോണിൽ നിന്നും അമ്മയെ വിളിക്കുകയും നാട്ടിലേക്ക് വന്നോളാമെന്നും, അമ്മ പറയുന്നത് പോലെ ജീവിച്ചുകൊള്ളാമെന്നും പറഞ്ഞതായി മാതാവ് പോലീസിന് മൊഴി നൽകി. എന്നാൽ അഞ്ജനയെ ല-ഹരിക്കടിമയാക്കുകയും സ്വയം ആ-ത്മഹത്യ ചെയ്തതാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് നടത്തിയതെന്നും അതിന്റെ ഭാഗമായി വ്യാപകമായി വ്യാജപ്രചാരണങ്ങൾ അഴിച്ചു വിട്ടുവെന്നും അഞ്ജനയുടെ ബന്ധുക്കൾ ആരോപിച്ചു.

Latest news
POPPULAR NEWS