അഞ്ജന ഹരീഷ് എന്ന ചിന്നു സുൾഫിക്കറിന്റെ ദുരൂഹമരണ വാർത്ത മലയാള മാധ്യമങ്ങൾ മുക്കി: സാംസ്കാരിക നായകരും മൗനം: പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്

ഗോവയിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട കാഞ്ഞങ്ങാട് പുതുക്കൈ സ്വദേശിനിയായ അഞ്ജന ഹരീഷ് എന്ന ചിന്നു സുൽഫിക്കറിന്റെ മരണത്തിലെ ദുരൂഹത നിറഞ്ഞ വാർത്ത മലയാള വാർത്താ മാധ്യമങ്ങൾ മുക്കിയെന്നും സാംസ്കാരിക നായകരുടെ മിണ്ടാട്ടം മുട്ടിയെന്നും സിനിമാ താരം സന്തോഷ് പണ്ഡിറ്റ്. അഞ്ജനയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നും കഞ്ചാവ് മയക്കുമരുന്ന് മാഫിയയുമായോ തീവ്രവാദ സംഘടനകളുമായോ ബന്ധമുണ്ടോയെന്നുള്ള കാര്യം എൻഐഎ അന്വേഷിക്കണമെന്നും സത്യം പുറത്തു വരുമെന്നു വിശ്വസിക്കുന്നവെന്നും സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറുപ്പിന്റെ പൂർണരൂപം വായിക്കാം..

പണ്ഡിറ്റിന്ടെ സാമൂഹ്യ നിരീക്ഷണം, അഞ്ജന ഹരീഷ് അഥവാ ചിന്നു സുൾഫിക്കറിനെ ഗോവയില് ആത്മഹത്യ ചെയ്ത രീതിയില് കണ്ടെത്തി എന്ന വാ൪ത്ത വായിച്ച് മനസ്സിന് വേദന തോന്നി. പല മാധ്യമങ്ങളും ഈ വാ൪ത്ത കഷ്ടപ്പെട്ട് മുക്കിയതിനാല് അധികം ആരും അറിയാതെ കേരളത്തില് നൈസായ് അങ്ങ് ഈ സംഭവം മുക്കി. മരണ ശേഷം ആ ശരീരം ഏറ്റു വാങ്ങാനോ, ഒന്നു പോയ് കാണുവാനോ പോലും അവരുടെ കൂട്ടുകാ൪ തയ്യാറായില്ല എന്നാണ് വാ൪ത്ത. അതായത് കുഞ്ഞു നാളിലെ അച്ഛനെ നഷ്ടപ്പെട്ടിട്ടും കഷ്ടപ്പെട്ട് മകളെ വള൪ത്തി വലുതാക്കിയ ആ പാവം അമ്മയാണ് ഈ ലോക്ഡൗണിനിടയില് പാസ്സൊക്കെ എടുത്ത് ഗോവയില് പോയ് dead body കാഞ്ഞങ്ങാട്ടിലേക്ക് കൊണ്ടു വന്നത്. കുറച്ച് മാസങ്ങള്ക്ക് മുമ്പ് കോടതിയില് വെച്ച് അമ്മയെ തള്ളി കളഞ്ഞ് കൂട്ടുകാര് മതി എന്നും പറഞ്ഞ് അവരോടൊപ്പം പോയതാണ് ഈ കുട്ടിയത്രേ. പിന്നെ ഗോവക്ക് പോയ്. മരിക്കുന്നതിന് മുമ്പ് “കൂട്ടുകാ൪ തന്നെ ചതിച്ചെന്നും, അമ്മ വന്ന് രക്ഷിക്കണം” എന്നും പറഞ്ഞെന്നാണ് അമ്മ പറയുന്നത്.

പിന്നെയാണ് ആത്മഹത്യ ചെയ്തതായ് കാണപ്പെട്ടത്. ഉടനെ കൂട്ടുകാരൊക്കെ മുങ്ങിയത്രേ. നൊന്തു പ്രസവിച്ച അമ്മ മാത്രം കരഞ്ഞു നടക്കുന്നു. ബ്രണ്ണൻ കോളേജ് വിദ്യാർത്ഥിനി ആയിരുന്ന Chinnu Sulfikar എന്ന അഞ്ജന ഹരീഷ് ഗോവയിൽ മരണപ്പെട്ട സംഭവത്തിലെ നിഗൂഢത പോലീസ് എത്രയും പെട്ടെന്ന് നീക്കണം. ഗോവ പോലീസിന്ടേയും സഹായം തേടാവുന്നതാണ്. കഞ്ചാവ് , മറ്റു മയക്ക് മരുന്നു മാഫിയക്കും, തീവ്രവാദ സംഘടനകള്ക്കും, അ൪ബ൯ നക്സല് പാ൪ട്ടികള്ക്കും നേരിട്ടോ indirect ആയോ ഈ സംഭവങ്ങളില് ബന്ധമുണ്ടോ എന്നതും NIA അന്വേഷിച്ച് സത്യം കണ്ടെത്തും എന്നു വിശ്വസിക്കുന്നു. ചരിത്രം എല്ലാം പഴയതു തന്നെ
കണ്ണേ പൊന്നെ എന്ന് പറഞ്ഞു വളർത്തി വലുതാക്കിയ ആ മാതാപിതാക്കൾക്ക് മാത്രം നഷ്ടം. രണ്ടു കൊല്ലം മുമ്പ് വരെ ഇങ്ങനെയല്ലായിരുന്നു. അമ്മയാണ് തനിക്കെല്ലാം എന്നും പറഞ്ഞ് അവ൪ facebook post ഇട്ടിരുന്നു. പിന്നെയാണ് Chinnu Sulfikar ആയ് മാറിയത് എന്നു പറയുന്നു.

  വീട്ടുകാരുടെ കണ്ണ് വെട്ടിച്ച് ശാലിനിയും അജിത്തും എല്ലാത്തിനും കൂട്ട് നിന്നത് കുഞ്ചാക്കോ ബോബൻ ; അജിത് ശാലിനി പ്രണയത്തെ കുറിച്ച് കുറിപ്പ്

മക്കളെ കഷ്ടപ്പെട്ടു പോറ്റിയ അവളുടെ അമ്മയ്ക്കും കൂട പിറപ്പിനും പോയി. എത്രയോ പെണ്മക്കൾ ഇങ്ങനെ ജീവ൯ അവസാനിപ്പിച്ച് കൊണ്ടിരിക്കുന്നു. കേരളത്തില് ഇത്തരം എത്ര വാ൪ത്തകള് വായിച്ചാലും പിന്നേയും ചില യുവതികള് അവ മറന്ന് ചതികളിലും, അബദ്ധങ്ങളിലും ചെന്ന് വീണ്ടും ചാടുന്നു. ചിലരില് നിന്ന് പണം വാങ്ങി എന്നു തോന്നിപ്പിക്കുന്ന രീതിയില് വാ൪ത്തകള് പടച്ചു വിടുന്ന മാധ്യമങ്ങളൊന്നും ഇത്തരം വാ൪ത്ത കൊടുക്കില്ല. ഒരു ചാനലുകാരനും കേരളത്തില് ഈ വിഷയത്തില് പാതിരാ ച൪ച്ച നടത്തില്ല. സാംസ്‌കാരിക നക്കികളും, ഭൂരിഭാഗം രാഷ്ട്രീയക്കാരും ഈ വാ൪ത്ത കണ്ടതായ് ഭാവിക്കില്ല. കേരളത്തിലെ യുവതികള് ജാഗ്രതൈ.. യുവതികളുടെ മാതാ പിതാക്കള് മക്കളേയും, അവരുടെ കൂട്ടുകാരെ കുറിച്ചും വെറുതെ ഒന്ന് മനസ്സിലാക്കുന്നത് നല്ലതാണ്. എല്ലാം നഷ്ടപ്പെട്ടതിന് ശേഷം പിന്നീട് വിഷമിച്ചെട്ടെന്ത് കാര്യം? ഇനിയെങ്കിലും ഇത് പോലെ Chinnu Sulfikar മാ൪ക്ക് ജീവ൯ നഷ്ടപ്പെടാതെ ഇരിക്കട്ടെ.. അകാലത്തില് പൊലിഞ്ഞ സഹോദരിക്ക് പ്രണാമം..

Latest news
POPPULAR NEWS