അഞ്ജലിയുടെ മരണത്തിന് പിന്നിൽ കാമുകനെന്ന് സംശയം, കാമുകനോട് ഫോണിൽ സംസാരിച്ചതിന് പിന്നാലെയാണ് അഞ്ജലി ജീവനൊടുക്കിയതെന്ന് പോലീസ്

കൊല്ലം : പത്തനാപുരത്ത് പതിനേഴ് വയസുകാരി വീടിനുള്ളിൽ തൂങ്ങി മരിച്ച സംഭവത്തിൽ പെൺകുട്ടിയുടെ ബന്ധുവായ യുവാവിനെ പോലീസ് ചോദ്യം ചെയ്യും. പെൺകുട്ടി യുവാവുമായി ഫോണിൽ സംസാരിച്ചതിന് ശേഷമാണ് ജീവനൊടുക്കിയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. പട്ടാഴി കന്നിമേൽ പരേതനായ അജിയുടെ മകൾ അഞ്ജലിയാണ് ജീവനൊടുക്കിയത്. അമ്മ ലതിക ജോലിക്ക് പോയ നേരത്താണ് അഞ്ജലി ജീവനൊടുക്കിയത്.

ബന്ധുവായ കലയപുരം സ്വദേശിയായ യുവാവുമായി അഞ്ജലി പ്രണയത്തിലായിരുന്നതായും ഈ ബന്ധം ഇരുവീട്ടുകാരും സമ്മതിച്ചതുമായാണ് വിവരം. അഞ്ജലി ജീവനൊടുക്കന്നതിന് മുൻപ് ഒരു മണിക്കൂറോളം യുവാവുമായി ഫോണിൽ സംസാരിച്ചിരുന്നു. ഇതിന് ശേഷമാണ് അഞ്ജലി ഷാൾ ഉപയോഗിച്ച് തൂങ്ങിയത്. മരണവെപ്രാളത്തിൽ നിലവിളിച്ച അഞ്ജലിയുടെ ശബ്ദം കേട്ട് ഓടിയെത്തിയ സഹോദരൻ ആദിത്യൻ ഷാൾ അറുത്ത് മാറ്റി അയൽവാസികളെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

  നൂറ് രൂപ തികച്ച് എടുക്കാനില്ലാത്തത് കൊണ്ട് വിശന്നിരുന്നിട്ടുണ്ട്, ഇന്ന് ബാങ്ക് പ്രസിഡന്റുമാർ വീട് തേടിയെത്തുന്നു ; രശ്മി നായർ

സംഭവത്തിൽ പെൺകുട്ടിയുടെ മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തു. ബന്ധുവായ യുവാവിനെ ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷം അഞ്ജലിയുടെ മൃദദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി.

Latest news
POPPULAR NEWS