അഞ്ഞൂറോളം സ്ത്രീകളുമായി സെക്സ് ചാറ്റ് പിന്നീട് നഗ്‌ന ചിത്രം കാണിച്ച് ബ്ളാക്ക് മെയിൽ ; ദീപക് കുടുക്കി പോലീസ്

അഞ്ഞൂറിൽ അധികം സ്ത്രീകളെ ബ്ലാക്ക് മെയിൽ ചെയ്ത് സെ ക്സ് ചാറ്റ് ചെയ്യാൻ പ്രേരിപ്പിച്ച കേസിൽ ഹരിയാന സ്വദേശി 22 കാരൻ അറസ്റ്റിൽ. ദീപക് കുമാറിനെയാണ് പോലീസ് പിടികൂടിയത്. മുംബൈ, പഞ്ചാബ്, കൊൽക്കത്ത തുടങ്ങിയ നിരവധി നഗരങ്ങളിലെ സ്ത്രീകളെ ഇയാൾ ഭീഷണിപ്പെടുത്തിയ കാര്യം പോലീസ് കണ്ടെത്തിയിട്ടുണ്ട്. അഞ്ചാം ക്ലാസ്സ്‌ പഠനം മാത്രമുള്ള ദീപക് കുമാർ ഒരു ഫോൺ റിപ്പയർ കടയിലാണ് ജോലി ചെയ്ത് വന്നത്. നിരവധി അപ്ലിക്കേഷനുകൾ ഉപയോഗിച്ചാണ് ഇയാൾ സ്ത്രീകളെ വലയിലാക്കിയത്.

സ്ത്രീകളെ വീഡിയോ കാൾ ചെയ്യുകയും കാൾ എടുത്താൽ ഉടനെ ഇയാൾ നഗ്നത പ്രദർശിപ്പിക്കുകയും ചെയ്യും തുടർന്ന് യുവതിയുടെ മുഖം അടക്കമുള്ള സ്‌ക്രീൻ ഷൂട്ട്‌ അയച്ചു കൊടുത്താണ് ഇയാൾ നിർബന്ധിത വീഡിയോ ചാറ്റുകൾക്ക് പ്രേരിപ്പിച്ചു കൊണ്ടിരുന്നത്. ഇത്തരത്തിൽ നിരവധി യുവതികളാണ് ഇയാളുടെ കെണിയിൽ വീണിട്ടുള്ളത്.

ട്രൂ കോളർ പോലെയുള്ള ആപ്പുകൾ ഉപയോഗിച്ചാണ് ഇയാൾ സ്ത്രീകളുടെ നമ്പർ കണ്ടെത്തുന്നത്. ഇത്തരം നമ്പറുകളിലേക്ക് വിളിക്കുകയും സ്ത്രീയാണെന്ന് ഉറപ്പ് വരുത്തിയ ശേഷം സോഷ്യൽ മീഡിയകളിൽ കൂടി വീഡിയോ കോളും ചെയ്ത് വരുകയായിരുന്നു. രണ്ട് വർഷത്തിൽ ഏറെയായി ഇയാൾ ഇ രീതിയിൽ ഭീഷണിപ്പെടുത്തി വരുകയാണെന്നും പോലീസ് കണ്ടെത്തിയത്. സ്ത്രീകൾക്ക് എതിരെയുള്ള ആക്രമണം അടക്കം നിരവധി വകുപ്പുകൾ ഇയാൾക്ക് എതിരെ ചുമത്തിയിട്ടുണ്ട്.