Advertisements

അടികൊണ്ട് അടിവസ്ത്രത്തിൽ ഓടിയവൻ സിപിഎം നേതാവാണോ പോപ്പുലർഫ്രണ്ട് നേതാവാണോ എന്ന കാര്യത്തിൽ ഇപ്പോഴും സംശയമില്ലേ.? പിന്നെ എന്തിനാണ് മുഖ്യമന്ത്രി പിണറായി വിജയൻ എസ്ഡിപിഐയെ ഇപ്പോൾ തള്ളിപ്പറയുന്നത്.? മുഖ്യമന്ത്രിയോട് സന്ദീപ്‌ വാര്യര്‍

ആക്രമണങ്ങൾ അഴിച്ചു വിടാനും മതസ്പർദ്ധ വളർത്താനും എസ് ഡി പി ഐ ശ്രമിച്ചാൽ നോക്കി നിൽക്കില്ലെന്നു പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന് മറുപടി നൽകികൊണ്ട്യുവമോർച്ച നേതാവ് സന്ദീപ് വാര്യർ. നിയമസഭയിൽ എസ് ഡി പി ഐയ്ക്കെതിരെ പിണറായി വിജയൻ ആഞ്ഞടിച്ചത് ഞങ്ങളല്ല അവൻമ്മാർ മാത്രമാണ് ഹിന്ദു വിരുദ്ധരെന്നു ആളുകളെ ബോധ്യപ്പെടുത്താനുള്ള അടവാണെന്നും അദ്ദേഹം പറഞ്ഞു. കൊല്ലത്തു ബിജെപി സംഘടിപ്പിച്ച ജനജാഗരണ സദസുൾപ്പടെയുള്ള പലസ്ഥലത്തും ആക്രമണം അഴിച്ചു വിട്ടത് രണ്ടു പേരുടെയും സംയുക്ത സംഗമായിരുന്നാല്ലോയെന്നും അദ്ദേഹം സന്ദീപ് വാര്യർ ഫേസ്ബുക്ക് കുറിപ്പിലൂടെ മുഖ്യമന്ത്രിയോട് ചോദിച്ചു.

Advertisements

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

കൊണ്ടു നടന്നതും നീയേ ചാപ്പാ
കൊണ്ടുപോയി കൊല്ലിച്ചതും നീയേ ചാപ്പാ എന്നാണ് മുഖ്യമന്ത്രിയുടെ എസ്ഡിപിഐ ക്കെതിരായ നിയമസഭ പ്രസംഗം കേട്ടപ്പോൾ തോന്നിയത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിൽ എസ്ഡിപിഐക്കും സിപിഎമ്മിനും ഇരട്ട പെറ്റതുപോലുള്ള നിലപാട് ആയിരുന്നല്ലോ.

Advertisements

വിവിധ പ്രദേശങ്ങളിൽ നടന്ന ഊരുവിലക്ക്, ഒറ്റപ്പെടുത്തൽ, സാമൂഹ്യ ബഹിഷ്കരണം, അപ്രഖ്യാപിത ഹർത്താൽ തുടങ്ങിയ കലാപരിപാടികൾ ഒക്കെ സിപിഎമ്മിന്റെയും പോപ്പുലർ ഫ്രണ്ടിന്റെയും പ്രാദേശിക നേതൃത്വങ്ങൾ സംയുക്തമായാണല്ലോ ചെയ്തിരുന്നത്.

കൊല്ലം ജില്ലയിൽ ഉൾപ്പെടെ സിഎഎ അനുകൂല പ്രകടനങ്ങളെ ആക്രമിച്ചത് രണ്ടുപേരുടെയും സംയുക്ത സംഘമായിരുന്നല്ലോ. അടികൊണ്ട് അടിവസ്ത്രത്തിൽ ഓടിയവൻ സിപിഎം നേതാവാണോ പോപ്പുലർഫ്രണ്ട് നേതാവാണോ എന്ന കാര്യത്തിൽ ഇപ്പോഴും സംശയമില്ലേ ?

പിന്നെ എന്തിനാണ് മുഖ്യമന്ത്രി പിണറായി വിജയൻ എസ്ഡിപിഐയെ ഇപ്പോൾ തള്ളിപ്പറയുന്നത്? കാര്യങ്ങളുടെ കിടപ്പ് ഇപ്പോഴാണ് സഖാക്കൾക്ക് മനസ്സിലായി തുടങ്ങിയത്. ഇരുപത്തിയൊന്നിൽ ഊരിയ കത്തിയുടെയും വാളിന്റെയും ഭീഷണിയും അന്നം മുടക്കുന്ന ഊരുവിലക്കും കാരണം നിശബ്ദ ഭൂരിപക്ഷം ഇപ്പോൾ സംഘടിക്കാൻ തുടങ്ങിയിരിക്കുന്നു. അതിന്റെ പ്രതിഫലനമാണ് ഗ്രാമ ഗ്രാമാന്തരങ്ങളിൽ നടക്കുന്ന ബിജെപി ജനജാഗ്രതാ സദസ്സുകളിലെ ജനബാഹുല്യം.

ഐസക് ന്യൂട്ടൺ തിയറി വീണ്ടും ഒരിക്കൽ കൂടി ശരി വെയ്ക്കപെടുകയാണ്. ഏതൊരു പ്രവർത്തനത്തിനും തുല്യവും വിപരീതവുമായ പ്രതിപ്രവർത്തനം ഉണ്ടാകും. പിണറായി വിജയന് അക്കാര്യം ബോധ്യപ്പെട്ടതിനാലാണ് ഇന്ന് നിയമസഭയിൽ എസ്ഡിപിഐക്കെതിരെ ആഞ്ഞടിച്ചിരിക്കുന്നത്. ഞങ്ങളല്ല അവന്മാർ മാത്രമാണ് ഹിന്ദു വിരുദ്ധരെന്ന് ബോധ്യപ്പെടുത്താനുള്ള അടവാണ് പിണറായിയുടേത്.

കൊണ്ടു നടന്നതും നീയേ ചാപ്പാകൊണ്ടുപോയി കൊല്ലിച്ചതും നീയേ ചാപ്പാ എന്നാണ് മുഖ്യമന്ത്രിയുടെ എസ്ഡിപിഐ ക്കെതിരായ നിയമസഭ…

Sandeep.G.Varier यांनी वर पोस्ट केले रविवार, २ फेब्रुवारी, २०२०

- Advertisement -
Latest news
POPPULAR NEWS