അടിയന്തിരാവസ്ഥ കാലത്ത് രാജ്യത്തിനു വേണ്ടി പോരാടിയവരെ സല്യൂട്ട് ചെയ്തു പ്രധാനമന്ത്രി നരേന്ദ്രമോദി

ഡൽഹി: അടിയന്തരാവസ്ഥ കാലത്ത് ജനാധിപത്യം സംരക്ഷിക്കുന്നതിന് വേണ്ടി പോരാടിയവർക്ക് ആദരവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് നാൽപ്പത്തിയഞ്ച് വർഷങ്ങൾക്ക് മുൻപാണ് അടിയന്തരാവസ്ഥ നടപ്പാക്കിയത്. ജനാധിപത്യം സംരക്ഷിക്കാൻ വേണ്ടി പോരാടിയ എല്ലാവർക്കും ഞാൻ ബിഗ് സല്യൂട്ട് ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

രാജ്യം അവരുടെ ജീവത്യാഗത്തെ മറക്കില്ലെന്നും അദ്ദേഹം ട്വിറ്ററിൽ പറഞ്ഞു. അടിയന്തിരാവസ്ഥ കാലത്തെ കുറിച്ച് സംസാരിക്കുന്ന മൻകി ബാത്തിന്റെ പഴയ ക്ലിപ്പും പ്രധാനമാനത്ത് ട്വീറ്റിനൊപ്പം പങ്കുവെച്ചിരുന്നു. അടിയന്തിരാവസ്ഥയുടെ 45 ആം വാർഷികത്തിൽ കോൺഗ്രസസിനെ കടന്നാക്രമിച്ചു കൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും രംഗത്തെത്തിയിരുന്നു.

  മുണ്ടും കുർത്തയും ഉടുത്ത് പ്രധാനമന്ത്രി ദീപം തെളിയിക്കുന്ന ചിത്രം ഏറ്റെടുത്തു സോഷ്യൽ മീഡിയ

Latest news
POPPULAR NEWS