അടിവസ്ത്രം ധരിക്കാതെ പൂർണ നഗ്നനായി നടിയുടെ മുകളിൽ കിടന്നു ; അഭിനയ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവം തുറന്ന് പറഞ്ഞ് കൊല്ലം തുളസി

ഒരുകാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന താരമാണ് കൊല്ലം തുളസി. കെ.കെ തുളസീധരൻ എന്നാണ് താരത്തിന്റെ യാതാർത്ഥ പേര്. വില്ലൻ വേഷങ്ങളിലൂടെയാണ് കൊല്ലം തുളസി ശ്രദ്ധ നേടിയത്. മോഹൻലാൽ നായകനായി 1986 ൽ പുറത്തിറങ്ങിയ നിന്നിഷ്ടം എന്നിഷ്ടം എന്ന ചിത്രത്തിലൂടെയാണ് കൊല്ലം തുളസി തന്റെ അഭിന ജീവിതം ആരംഭിക്കുന്നത്. അഭിനേതാവ് എന്നതിനപ്പുറം ഒരു കവി കൂടിയാണ് കൊല്ലം തുളസി.

മലയാളത്തിന് പുറമെ അന്യഭാഷാ ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള താരം ടെലിവിഷൻ പരമ്പരകളിലൂടെ മിനി സ്ക്രീനിലും സാനിധ്യം അറിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ അഭിനയ ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവം ഒരു യുട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയിക്കുകയാണ് കൊല്ലം തുളസി.

സിനിമയുടെ ഷൈത്രീകരണത്തിനിടെ ഒരു നടിയുടെ മുകളിലും അടിവസ്ത്രം പോലുമില്ലാതെ പൂർണ നഗ്നനായി കിടക്കേണ്ടി വന്നിട്ടുണ്ടെന്ന് കൊല്ലം തുളസി പറയുന്നു. മുക്കുവനായി അഭിനയിച്ച ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് മറക്കാനാവാത്ത അനുഭവം ഉണ്ടായതെന്നും താരം പറയുന്നു. മകളെ കാണാതായതിനെ തുടർന്ന് കടലിൽ ചാടി ജീവിതം അവസാനിപ്പിക്കാൻ ശ്രമിക്കുന്ന ഭാര്യയെ രക്ഷിക്കുന്ന ഭർത്താവായിട്ടാണ് താൻ അഭിനയിക്കുന്നത്. നടി കടലിലേക്ക് എടുത്ത് ചാടിയതിന് പിന്നാലെ താനും കടലിലേക്ക് ചാടി രക്ഷപ്പെടുത്തുന്ന രംഗം ചിത്രീകരിച്ചതിന് ശേഷം കടലിന്റെ കരയിൽ തളർന്ന് കിടക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടയിൽ വലിയൊരു തിരമാല വന്ന് പോയി. തിര മാറി കഴിഞ്ഞപ്പോൾ തന്റെ മുണ്ട് ഒഴുകി പോയി. നടിയുടെ മുകളിൽ കിടക്കുന്ന താൻ ആ സമയത്ത് പൂർണ നഗ്നനായിരുന്നെനും കൊല്ലം തുളസി പറഞ്ഞു.

  അടച്ചിട്ട വീടിൻറെ മതിൽ ചാടി കടന്ന് പോലീസ് ; ദിലീപിന്റെ ആലുവയിലെ വീട്ടിൽ ക്രൈംബ്രാഞ്ച് പരീശോധന

കടലിൽ ആണ് ചിത്രീകരണം എന്ന് പറഞ്ഞതിനാൽ അടിവസ്ത്രം നനയുമെന്ന് കരുതി അടിവസ്ത്രം ഊരിമാറ്റിയാണ് ചിത്രീകരണത്തിന് ഇറങ്ങിയത്. പക്ഷെ ജീവിതത്തിലെ മറക്കാനാവാത്ത സംഭവമാണ് അന്നുണ്ടായതെന്നും കൊല്ലം തുളസി പറയുന്നു. നിരവധി ബലാത്സംഗ സീനുകളുള്ള കഥാപാത്രങ്ങൾ തന്നെ തേടി എത്തിയിരുന്നു എന്നാൽ അത്തരം രംഗങ്ങളിൽ അഭിനയിക്കില്ല എന്ന തീരുമാനം ഉള്ളതിനാൽ അത്തരം സിനിമകൾ ഒഴിവാക്കുകയായിരുന്നു. തന്റെ സിനിമയും തന്റെ അഭിനയവും വീട്ടുകാരോടൊപ്പം ഇരുന്ന് കാണാൻ പറ്റുന്നതായിരിക്കണമെന്ന് തനിക്ക് നിർബന്ധമുണ്ടായിരുന്നതായും കൊല്ലം തുളസി പറയുന്നു.

Latest news
POPPULAR NEWS