അഹമ്മദാബാദ് : വരുന്ന ഗുജറാത്ത് തെരെഞ്ഞടുപ്പിൽ ആം ആദ്മി പാർട്ടി എല്ലാ സീറ്റിലും മത്സരിക്കുമെന്ന് ദൽഹി മുഖ്യമന്ത്രിയും ആം ആദ്മി ദേശീയ കൺവീനറുമായ അരവിന്ദ് കേജരിവാൾ. 2022 ൽ നടക്കുന്ന തെരെഞ്ഞടുപ്പിനെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കവെയാണ് അരവിന്ദ് കെജരിവാൾ ഇക്കാര്യം വ്യക്തമാക്കിയത്.
ഗുജറാത്തിൽ ആം ആദ്മിയുടെ പുതിയ പാർട്ടി ഓഫീസ് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം. പാർട്ടി ഓഫീസിന്റെ ഉദ്ഘാടനത്തിനിടെ നിരവധി പാർട്ടികളിൽ നിന്ന് രാജിവെച്ചവർ ആം ആദ്മിയിൽ ചേർന്നു. പ്രമുഖ ഗുജറാത്തി മാന്ദ്യമാ പ്രവർത്തകനും സാഹിത്യകാരനുമായ ഇസുദാൻ ഗദ്വി അരവിന്ദ് കെജരിവാളിൽ നിന്ന് അംഗത്വം സ്വീകരിച്ച് ആം ആദ്മിയിൽ ചേർന്നു.