അടുത്ത വർഷത്തോടെ ബിജെപി കേരളത്തിൽ ശക്തി പ്രാപിക്കും ; പിസി ജോർജ്

കൊച്ചി : വൈകാതെ തന്നെ കേരളത്തിൽ കോൺഗ്രസ്സ് തകരുന്ന സാഹചര്യമുണ്ടാകുമെന്ന് പിസി ജോർജ്. രാജ്യത്ത് അപമാനകരമായ തോൽവികളാണ് കോൺഗ്രസ് ഏറ്റുവാങ്ങുന്നതെന്നും പിസി ജോർജ് പറഞ്ഞു. കേരളത്തിൽ അടുത്ത വർഷത്തിനുള്ളിൽ ബിജെപി പ്രധാന ശക്തികേന്ദ്രമാകുമെന്നും പിസി ജോർജ് അഭിപ്രായപ്പെട്ടു.

കോൺഗ്രസ്സ് ഉത്തർപ്രദേശിൽ തോറ്റത് പ്രിയങ്ക ഗാന്ധിയുടെ കുഴപ്പമല്ലെന്നും പ്രിയങ്ക ഗാന്ധിക്ക് പിന്തുണ നൽകാൻ ആരും ഉണ്ടായില്ലെന്നും പിസി ജോർജ് പറഞ്ഞു. ഇടയ്ക്ക് വിദേശത്തേക്ക് പോകേണ്ട ആവിശ്യമുള്ളയാളാണ് രാഹുൽ ഗാന്ധി. കോൺഗ്രസിനെ നയിക്കാൻ പ്രാപ്തനല്ലെന്നും കോൺഗ്രസിനെ മുന്നോട്ട് കൊണ്ട് പോകണമെങ്കിൽ പുതിയ നേതൃത്വം ആവശ്യമാണെന്നും പിസി ജോർജ് പറഞ്ഞു.

  അടങ്ങാത്ത കാമാർത്തിക്കു മുന്നിൽ അമ്മയെന്ന പദം നിശ്ചലമായതോർത്തു വേദനയല്ല മറിച്ചു നിസ്സംഗത മാത്രം

അതേസമയം ആംആദ്മി കേരളത്തിൽ പച്ച പിടിക്കില്ല. കേരളത്തിൽ 46 ശതമാനം മുസ്ലിം ഭൂരിപക്ഷമാണെന്നും ആം ആദ്മിക്ക് മതവിഭാഗങ്ങളുടെ പിന്തുണ ഇല്ലെന്നും പിസി ജോർജ് പറഞ്ഞു. ആം ആദ്മി പാർട്ടിയുമായി ഒരു തരത്തിലുള്ള സഖ്യത്തിനും താൻ ഇല്ലെന്നും പിസി ഹോർജ് വ്യക്തമാക്കി.

Latest news
POPPULAR NEWS