അടുപ്പം ഭർത്താവ് അറിഞ്ഞു ; യുവതി ട്രെയിനിന് മുന്നിൽ ചാടി മരിച്ചതിന് പിന്നാലെ ആൺ സുഹൃത്ത് പുഴയിൽ ചാടി ജീവനൊടുക്കി

എറണാകുളം : യുവതി ട്രെയിനിന് മുന്നിൽ ചാടി മരിച്ചതിന് പിന്നാലെ ആൺ സുഹൃത്ത് പുഴയിൽ ചാടി ജീവനൊടുക്കി. കുഴിവേലിപ്പടി സ്വദേശി മഞ്ജു (42) ആണ് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയത്. അതേസമയം മഞ്ജുവിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് എടത്തല സ്വദേശി ശ്രീകാന്ത് (34) ആലുവ മാർത്താണ്ഡവർമ്മ പാലത്തിന് സമീപത്തെത്തി പുഴയിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.

ഭർത്താവും രണ്ട് മക്കളും ഉള്ള മഞ്ജുവും, അവിവാഹിതനായ ശ്രീകാന്തും മൂന്ന് മാസത്തോളമായി അടുപ്പത്തിലായിരുന്നു. മഞ്ജുവിന്റെ വീടിന് സമീപം മൂന്ന് മാസം മുൻപ് വാടകയ്ക്ക് താമസിക്കനെത്തിയതായിരുന്നു ശ്രീകാന്ത്. ഡ്രൈവറായി ജോലി ചെയ്യുന്ന ശ്രീകാന്തുമായി മഞ്ജുവിന് ബന്ധമുള്ളതായി കഴിഞ്ഞ ദിവസം വീട്ടുകാർ അറിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മഞ്ജു ആത്മഹത്യ ചെയ്തത്.

  ബിജെപിയുടെ ലക്ഷ്യം കേരളത്തിൽ സർക്കാർ ഉണ്ടാക്കുക എന്നതാണെന്ന് കെ സുരേന്ദ്രൻ

വ്യാഴാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. സംസാരിക്കുന്നതിനിടയിൽ യുവതി ട്രെയിനിന് മുന്നിലേക്ക് ചാടുകയായിരുന്നു എന്നാണ് വിവരം. യുവതി ജീവനോടിക്കിയതിന് ശേഷം ഓട്ടോയിൽ ആലുവ മാർത്താണ്ഡവർമ്മ പാലത്തിന് സമീപത്തെത്തിയാണ് ശ്രീകാന്ത് ആത്മഹത്യ ചെയ്തത്.

Latest news
POPPULAR NEWS