അതിനൊക്കെ തയ്യാറാണെങ്കിൽ അവസരങ്ങൾ തേടി വരും ; തുറന്ന് പറഞ്ഞ് സീരിയൽ താരം മൃദുല വിജയ്

സിനിമ രംഗത്ത് സ്ത്രീകൾ അനുഭവിക്കുന്ന ഒരുപാട് ബുദ്ധിമുട്ടുകളും തടസങ്ങളും പല തവണ സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്. സംവിധായകന്മാർക്കും നടന്മാർക്കും എതിരെ പല തവണ ആരോപണങ്ങളുമായി നടിമാർ രംഗത്ത് വന്നിട്ടുമുണ്ട്. സിനിമയിൽ നടക്കുന്ന പല തുറന്ന് പറച്ചിലുകളും പലർക്കും തല വേദനയും സൃഷ്ടിച്ചിട്ടുണ്ട്.

ഇപ്പോൾ ഒരു തുറന്ന് പറച്ചിൽ കൂടി നടത്തി സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ് സിനിമ സീരിയൽ താരം മൃദുല വിജയ്. 2016 ൽ ഇറങ്ങിയ ജെന്നിഫർ കറുപ്പയ്യ എന്ന തമിഴ് സിനിമയിൽ കൂടി വന്ന് മലയാളത്തിൽ നിരവധി സീരിയലുകളിൽ വേഷമിട്ട താരമാണ് മൃദുല. ഭാര്യ, കല്യാണ സൗഗന്ധികം തുടങ്ങിയ സീരിയലിൽ കൂടിയാണ് മലയാളി പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയത്.

സീരിയലിൽ തിളങ്ങി നിൽക്കുന്ന താരം ഇപ്പോൾ പൂക്കാലം വരവായി എന്ന സീരിയലിൽ അഭിനയിച്ചു വരുകയാണ്. മലയാളത്തിലും സിനിമയിൽ അരങ്ങേറിയ താരം സിനിമ രംഗത്ത് ഉണ്ടായ ഇപ്പോൾ വെളിപ്പെടുത്തുകയാണ് മൃദുല. സിനിമയിൽ നിന്നും സീരിയലിലേക്ക് വന്നപ്പോൾ ആശങ്കയുണ്ടായിരുന്നുവെന്നും, കുടുംബ പ്രേക്ഷകർക്ക് എന്നും തന്നെ കാണാൻ സാധിക്കുമെന്നും അവരുടെ അഭിപ്രായം അറിയാൻ കഴിഞ്ഞെന്നും മൃദുല പറയുന്നു.

  ബിഗ്‌ബോസ് താരം രജിത്ത് കുമാറും കൃഷ്ണപ്രഭയും വിവാഹിതരായതായി സോഷ്യൽ മീഡിയ ; ചിത്രങ്ങൾ വൈറൽ

സിനിമയിൽ നിന്നും ഒരുപാട് ഓഫറുകൾ തനിക്ക് വന്നിട്ടുണ്ടെന്നും പക്ഷെ അവർ എല്ലാം അഡ്ജസ്റ്റമെന്റുകൾ ആഗ്രഹിച്ചാണ് സമീപിച്ചത്. അങ്ങനെ അതിന് വേണ്ടി തയാറായിരിന്നു എങ്കിൽ ആ ഓഫർ കിട്ടിയേനെ പക്ഷെ താൻ അത് നിരസിച്ചെന്നും എന്തിനും തയാറായി നിൽക്കുന്ന ചിലരെ പോലെ തനിക്കാകാൻ കഴിയില്ലെന്നും മൃദുല പറയയുന്നു.

കഴിവ് ഉള്ള ഒരുപാട് പേര് ചുറ്റിനും ഉണ്ടെന്നും അവർ വളർന്ന് വരണം പക്ഷെ സിനിമയിൽ സജീവമായ ചിലർക്ക് പക്ഷെ അഡ്ജസ്റ്മെന്റുകളോടാണ് താൽപര്യമെന്നും മൃദുല വിജയ് പറയുന്നു.

Latest news
POPPULAR NEWS