മുംബൈ : സിനിമയിൽ അഭിനയിക്കാൻ അവസരം ചോദിച്ച് ചെന്നപ്പോൾ ജ്യൂസിൽ മയക്ക് മരുന്ന് നൽകി നീലച്ചിത്രം ചിത്രീകരിച്ചതായി മുൻ മിസ് ഇന്ത്യ യുണിവേഴ്സ് പാരി പാസ്വാൻ. ഒരു സിനിമ നിർമാണ കമ്പനിയാണ് തന്നോട് അത്തരത്തിൽ പെരുമാറിയതെന്നും അതിന്റെ കേസ് നടക്കുകയായണെന്നും താരം വ്യക്തമാക്കി. മുബൈ പോലീസ് അന്വേഷണത്തിലാണെന്നും താരം പറയുന്നു.
സിനിമാ മോഹവുമായി എത്തുന്ന പെൺകുട്ടികളെ ഇത്തരത്തിൽ മയക്ക് മരുന്ന് നൽകി അശ്ലീല സിനിമകൾക്ക് ഉപയോഗിക്കുന്നുണ്ടെന്നും വലിയൊരു സംഘം തന്നെ മുംബൈയിൽ ഉണ്ടെന്നും പാരി പാസ്വാൻ പറഞ്ഞു. കുറച്ചു വർഷങ്ങൾക്ക് മുൻപാണ് സിനിമ മോഹവുമായി താൻ നിർമാണ കമ്പനിയെ സമീപിച്ചത് അവരുടെ ആവശ്യപ്രകാരം വൈകുന്നേരമാണ് അവരെ കാണാൻ താൻ അവരുടെ ഓഫീസിലെത്തിയത്.
ഓഫീസിലെത്തിയ തനിക്ക് അവർ ജ്യൂസ് നൽകിയെന്നും അത് കുടിച്ച താൻ മയങ്ങിയെന്നും അതിന് ശേഷം തന്റെ വസ്ത്രങ്ങൾ ഓരോന്നായി അഴിച്ചു മാറ്റി മറ്റൊരാളോടൊപ്പം അശ്ലീല ദൃശ്യങ്ങൾ ചിത്രീകരിച്ചെന്നും താരം പറയുന്നു. മയക്കത്തിൽ അവ്യക്തമായാണ് താൻ ഇതൊക്കെ മനസിലാക്കിയത് അന്ന് രാത്രി മുഴുവൻ താൻ അവരുടെ ഓഫീസിനകത്തായിരുന്നെന്നും താരം പറയുന്നു.
2019 ൽ മിസ് ഇന്ത്യ യൂണിവേഴ്സ് ആയിരുന്ന പാരി അടുത്തിടെ നിരവധി വിവാദങ്ങളിലും അകപ്പെട്ടിരുന്നു. ഭർത്താവുമായി വിവാഹബന്ധം വേർപിരിയുകയും തുടർന്ന് നിരവധി തർക്കങ്ങൾ നിലനിന്നിരുന്നതും വാർത്തകളിൽ ഇടം നേടിയിരുന്നു. ഭർത്താവിനെതിരെ സ്ത്രീധന പീഡന പരാതി നൽകിയ പാരി പസ്വാനെതിരെ രാജ് കുന്ദ്രയുടെ നീല ചിത്രനിർമാണവുമായി ബന്ധമുള്ളതായി ഭർത്താവിന്റെ കുടുംബം ആരോപണം ഉന്നയിച്ചിരുന്നു.