Thursday, December 7, 2023
-Advertisements-
NATIONAL NEWSഅതിർത്തിയിൽ പാകിസ്ഥാന്റെ ഷെല്ലാക്രമണത്തിൽ സൈനികന് വീരമൃത്യു

അതിർത്തിയിൽ പാകിസ്ഥാന്റെ ഷെല്ലാക്രമണത്തിൽ സൈനികന് വീരമൃത്യു

chanakya news
-Advertisements-

ശ്രീനഗർ: ജമ്മുകാശ്മീരിൽ പാക് ഭീകരർ നടത്തിയ ഷെല്ലാക്രമണത്തിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചു. രണ്ടു സൈനികർക്ക് പരിക്കേറ്റു. പരിക്കേറ്റ സൈനികരെ ശ്രീനഗറിലെ സൈനിക ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയിലാണ് സംഭവം നടന്നത്. നിയന്ത്രണരേഖയ്ക്ക് സമീപത്തായി നൗഗാ സെക്ടറിലെ സൈനിക പോസ്റ്റിനു നേരെ പാക് ഭീകരർ മോർട്ടാർ അടക്കമുള്ള ആയുധങ്ങൾ ഉപയോഗിച്ചു കൊണ്ട് ആക്രമണം നടത്തുകയായിരുന്നു. എന്നാൽ പാകിസ്ഥാന്റെ ആക്രമണത്തിന് ശക്തമായ മറുപടി നൽകിയെന്ന് പ്രതിരോധ വക്താവ് അറിയിച്ചിട്ടുണ്ട്.

-Advertisements-

പ്രദേശത്ത് ഭീകരാക്രമണ സാധ്യത കണക്കിലെടുത്ത് കൂടുതൽ സൈനികരെ വിന്യസിച്ചിട്ടുണ്ട്. പാകിസ്ഥാൻ നിരന്തരമായി അതിർത്തിയിൽ പ്രകോപനം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. രണ്ടു മാസക്കാലയളവിൽ അതിർത്തിയിൽ പ്രകോപനം സൃഷ്ടിച്ച നിരവധി ഭീകരരെ ഇന്ത്യൻ സൈന്യം വകവരുത്തുകയും ചെയ്തിരുന്നു.

-Advertisements-