അതിർത്തിയിൽ വീണ്ടും പ്രകോപനം സൃഷ്ടിച്ചു ചൈന, സൈനിക വിന്യാസം ശക്തമാക്കി ഇന്ത്യ

ഡൽഹി: ഇന്ത്യ ചൈന അതിർത്തിയിൽ വീണ്ടും പ്രകോപനം സൃഷ്ടിച്ചു ചൈന. ഇന്ത്യയുടെ 8 കിലോമീറ്റർ ഉൾപ്രദേശത്തേക്ക് ചൈന അതി-ക്രമിച്ചു കയറുകയും ഹെലിപാഡ് നിർമാണ പ്രവർത്തനം നടത്തുന്നുന്നുണ്ടെന്നും, എന്നാൽ നിർമ്മിക്കുന്നത് ഹെലിപാഡ് ആണെന്നുള്ളത് സ്ഥിതീകരിച്ചിട്ടില്ലെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു. ഫിംഗർ നാലിൽ താവളമൊരുക്കിയ സിജെയ്ന പ്രദേശത്തു നിന്നും പൂർണ്ണമായി പിന്മാറാൻ മാസങ്ങളോളമെടുക്കുമെന്നാണ് സൈന്യം വിലയിരുത്തുന്നത്.

രണ്ടാം മലനിരയായ ഫിംഗർ 2 വിലൂടെയും ചൈനീസ് സൈന്യം അതിർത്തിയിലേക്ക് കടക്കാൻ ശ്രമം നടത്തുന്നുണ്ട്. തുടർന്ന് പ്രദേശത്തു ശക്തമായ പ്രതിരോധ വലയം തീർത്തിരിക്കുകയാണ് ഐ ടി ബി പി, കരസേനാ അംഗങ്ങൾ, എന്നാൽ ഫിംഗർ നാലിൽ നിന്നും മൂന്നിലേക്ക് ഒറ്റയടിപാത ആയതിനാൽ ചൈനയ്ക്ക് കൂടുതൽ മുന്നോട്ട് നീങ്ങാൻ സാധിക്കില്ലെന്നും പാംഗോങ് മേഖലയിലെ ഇൻഫൻട്രി മുൻ കമന്റിങ്‌ ഓഫിസർ കേണൽ (റിട്ട) എസ് ഡിന്നി വ്യക്തമാക്കി.

  ആർ എസ് എസ് നേതാവിനെ വ-ധിച്ച ഹിസ്ബുൽ മുജാഹുദീൻ ഭീ-കരനെ എൻ ഐ എ പിടികൂടി

Latest news
POPPULAR NEWS