ഇന്ത്യ ചൈന അതിർത്തിയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച മുഴുവൻ സൈനികരുടെയും പേര് വിവരങ്ങൾ പുറത്തുവിട്ടു കരസേന. കേണൽ ബി സന്തോഷ് ബാബു, (ഹൈദ്രബാദ്) നായിബ് സുബേദാർ നുദുറാം സോറൻ, (മയൂർബജ്ജ് ), നായിബ് സുബേദാർ മൻദീപ് സിംഗ് (പട്യാല ), നായിബ് സുബേദാർ സാത്നം സിംഗ് (ഗുർദാസ്പൂർ), ഹവിൽദാർ കെ പളനി, (മഥുര), ഹവിൽദാർ ബിപുൽ റോയ് (മീററ്റ് ) ഹവിൽദാർ സുനിൽ കുമ (പട്ന), നായിക് ദീപക് കുമാർ (രേവ), രാജേഷ് ഓറങ്ക് (ബിർഭം ), കുന്ദൻ കുമാർ (സാഹിബ്ഗഞ്ജ് ), ചന്ദ്രകാന്ത പ്രഥാൻ (കാന്ദമൽ ), ഗുൽബീന്ദർ ( സങ്ക്റൂർ ), അൻകുഷ് (ഹിമരപൂർ), ഗുർതേജ്സിംഗ് (മാൻസ ), കുന്ദൻ കുമാർ (സഹർസ ), ചന്ദൻ കുമാർ (ഭോജ്പൂർ), അമൻ കുമാർ (സമസ്തിപുർ), ജയ് കിഷോർ സിംഗ് (വൈശാലി ), ഗണേഷ് ഹൻസ്ഡ (കിഴക്കൻ സിങ്ഭം) തിങ്കളാഴ്ച രാത്രിയിയിലും പുലർച്ചെയുമായി നടന്ന ഏറ്റുമുട്ടലിൽ കേനലടക്കം മൂന്നു ജവാന്മാർ മരിച്ച വിവരം ചൊവ്വാഴ്ചയും മറ്റു 17 പേരുടെ വിവരങ്ങൾ രാത്രിയിലുമാണ് കരസേന സ്ഥിതീകരിച്ചു പുറത്ത് വിട്ടത്.