സ്വർണക്കടത്ത് കേസിൽ ഒളിവിൽ പോകുകയും പിന്നീട് എൻഐഎ അറസ്റ്റ് ചെയ്യുകയും ചെയ്ത സ്വപ്ന അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ പൊട്ടിക്കരഞ്ഞെന്ന് റിപ്പോർട്ട്. ലക്ഷങ്ങൾ ശമ്പളം കിട്ടുന്ന ജോലിയുണ്ടായിട്ടും എന്തിനാണ് സ്വർണക്കടത്ത് സംഘത്തിൽ സ്വപ്ന ചേർന്നതെന്ന് ആദ്യം മുതൽക്കേ ചോദ്യം ഉയർന്നിരുന്നു. ഓരോ തവണ കോടികളുടെ സ്വർണം എയർപോർട്ട് വഴി കടത്തുമ്പോളും ലക്ഷങ്ങളാണ് സ്വപ്നക്ക് ലഭിച്ചിരുന്നത്.
കൊറോണകാലത്ത് മാത്രം കിലോ കണക്കിന് സ്വർണങ്ങളാണ് ഓരോ തവണയും വിമാനത്താവളം വഴി സ്വപ്നയും കൂട്ടുപ്രതികളും ചേർന്ന് കടത്തിയത്. സ്വപ്നയെ സഹായിക്കാൻ സരിത്തും സന്ദീപും എല്ലാത്തവണയും കൂട്ടുനിന്നനും സ്വപ്ന അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചു. 27 കിലോ സ്വർണമാണ് ജൂൺ 24, 26 തീയതികളിൽ മാത്രം ഇവർ കടത്തിയത്. കോൺസിലേറ്റ് ഉദ്യോഗസ്ഥനായ റാഷിദ് ഖാസിമിനെ ഇവർ നിരന്തരം വിളിച്ചതിന്റെ തെളിവും എൻഐഎയ്ക്ക് ലഭിച്ചു.
എന്നാൽ സ്വർണ്ണം കടത്തുന്നതിനുള്ള പണം സരിത്തിനും സ്വപ്നയ്ക്കും സന്ദീപ് മുഖേനയാണ് ലഭിക്കുന്നത്, ഇരുവർക്കും തുല്യമായി വീതിച്ചു കൊടുക്കുമെന്ന് സന്ദീപും ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. ഫൈസൽ ഫരീദാണ് ദുബൈയിൽ നിന്നും ലഗ്ഗേജ് അയക്കുന്നതെന്നും ഇ ലഗ്ഗേജ് സുരക്ഷിതമായി പുറത്തേക്ക് എത്തിക്കുക എന്നതാണ് തന്റെ ചുമതലയെന്നും പക്ഷേ അതിൽ എന്താണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് കരഞ്ഞുകൊണ്ട് സ്വപ്ന വെളിപ്പെടുത്തി എന്നാൽ സ്വപ്ന പറഞ്ഞ കാര്യങ്ങളിൽ സംശയമുണ്ടെന്ന നിലപാടിലാണ് എൻഐഎ