അത്തരം വേഷങ്ങൾ ചേരില്ലെന്ന് പലരും പറഞ്ഞു, എന്നാൽ അത്തരം വേഷങ്ങൾ ചെയ്യാനാണ് തനിക്കിഷ്ടം ; തുറന്ന് പറഞ്ഞ് വാണി വിശ്വനാഥ്

നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് വാണി വിശ്വനാഥ്. 1987ൽ പുറത്തിറങ്ങിയ മംഗല്യ ചാർത്ത് എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് കടന്നുവന്നത്. മലയാളത്തിലെ ആക്ഷൻ നായിക എന്ന പേരുകൂടി താരത്തിനുണ്ട്. ഇൻഡിപെൻഡൻസ്, കിലുകിലു പമ്പരം, ഇൻഡ്യാ ഗേറ്റ്, ജനാധിപത്യം, മംഗലം വീട്ടിൽ മനസേശ്വരീ ഗുപ്ത, ദി കിങ്, മാന്നാർ മത്തായി സ്പീകിംഗ്, അനുഭൂതി തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരത്തിന് കൂടുതലും പോലീസ് വേഷങ്ങളായിരുന്നു ഇണങ്ങിയിരുന്നത്.

ശക്തവും തീവ്രവുമായ കഥാപാത്രങ്ങൾ കൊണ്ട്‌ തൊണ്ണൂറുകളെ അനശ്വരമാക്കിയ മറ്റൊരുനായിക മലയാളത്തിൽ ഉണ്ടാവില്ല. സിനിമയിൽ സജീവമായ കാലത്തായിരുന്നു നടൻ ബാബുരാജുമായുള്ള താരത്തിന്റെ പ്രണയവും വിവാഹവും. മലയാളത്തിലെ അറിയപ്പെടുന്ന വില്ലൻ കഥാപാത്രമായിരുന്നു ബാബുരാജ്. 2002 ൽ ആയിരുന്നു ഇരുവരുടെയും വിവാഹം. സിനിമയിൽ ഒരുമിച്ച ഇവർ ജീവിതത്തിലും ഒരുമിക്കുകയായിരുന്നു. ഇരുവരുടെയും വിവാഹവും വിവാഹ ജീവിതവും വിവാദങ്ങൾക്ക് ഇട നൽകാത്തതായിരുന്നു.

വിവാഹശേഷം താരം സിനിമയിൽ നിന്നും പൂർണമായി വിട്ടുനിൽക്കുകയായിരുന്നു. എന്നാൽ ഇപ്പോഴിതാ സിനിമയിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ച് മനസുതുറക്കുകയാണ് താരം. പതിനേഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ശ്കതമായ മറ്റൊരു കഥാപാത്രവുമായാണ് താരം പ്രേക്ഷർക്കുമുന്നിലെക്കെത്തുന്നത്. ഭർത്താവായ ബാബുരാജിന്റെ നായികയായിട്ടാണ് താരം സിനിമയിലേക്ക് തിരിച്ചുവരുന്നത്. ദി ക്രിമിനൽ ലോയർ എന്ന തന്റെ പുതിയ ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നതിന്റെ സന്തോഷത്തിലാണ് താരം. സാൾട്ട് ആൻഡ് പെപ്പർ,റാപിഡ് ആക്ഷൻ ഫോഴ്സ്, തുടങ്ങിയ ചിത്രങ്ങളിലൂടെ യാണ് ഇരുവരും നേരത്തെ ഒരുമിച്ചഭിനയിചിട്ടുള്ളത്.

  തന്റെ കാമുകനെ അവതാരകയായ സുഹൃത്ത് തട്ടിയെടുത്തു ; തുറന്ന് പറഞ്ഞ് ബിഗ്‌ബോസ് താരം

ചില സീരിയലുകളിലൂടെ അഭിനയരംഗത്തേക്ക് തിരിച്ചു വരാൻ താൻ ശ്രമിച്ചിട്ടുണ്ടെങ്കിലും അത്തരം പാവം വേഷങ്ങൾ തനിക്ക് ചേരില്ലെന്നു പലരും തന്നോട് പറഞ്ഞിട്ടുണ്ടെന്നും താരം പറയുന്നു. പക്ഷെ അത്തരം വേഷങ്ങൾ ചെയ്യാൻ തനിക്കാഗ്രഹമുണ്ടെന്നും എന്നാൽ ഇത്രയും കാലത്തെ സിനിമാജീവിതത്തിൽ അങ്ങനെയൊരു വേഷം തന്നെ തേടി വന്നിട്ടില്ലെന്നും താരം പറയുന്നു. താൻ പുതിയതായി ചെയ്യാൻ പോകുന്നതും ഒരു ആക്ഷൻ പടമാണെന്നും താരം പറയുന്നു.

Latest news
POPPULAR NEWS