അത്താഴത്തിന് നൽകിയ മീൻ വറുത്തതിന്റെ വലിപ്പം കുറഞ്ഞതിന്റെ പേരിൽ ഭാര്യയെയും മകനെയും മർദ്ധിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം : അത്താഴത്തിന് നൽകിയ മീൻ വറുത്തതിന്റെ വലിപ്പം കുറഞ്ഞതിന്റെ പേരിൽ ഭാര്യയെയും മകനെയും മർദ്ധിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. വിഴിഞ്ഞം സ്വദേശി ബിജു (41) ആണ് അറസ്റ്റിലായത്. വിഴിഞ്ഞം പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. അത്താഴത്തിന് തനിക്ക് നൽകിയ വറുത്ത മീൻ ചെറുതായിരുന്നെന്നും എന്നാൽ മകന് നൽകിയത് വലുതായിരുന്നെന്നും പറഞ്ഞാണ് ബിജു ഭാര്യയെയും മകനെയും ക്രൂരമായി മർദിച്ചത്. ഇതിനിടയിൽ തടയാനെത്തിയ ഭാര്യയുടെ മാതാവിനെയും ബിജു മർദ്ധിച്ചു.

  വീട്ടമ്മയെ തട്ടികൊണ്ട് പോയി ബലാത്സംഗം ചെയ്തു ; മുൻ സഹപാഠിക്കെതിരെ പരാതിയുമായി വീട്ടമ്മ

Latest news
POPPULAR NEWS