അത്രയും സൗന്ദര്യമൊന്നും എനിക്കില്ലെന്ന് നല്ല ബോധ്യമുണ്ട്: കാവ്യ മാധവനുമായുള്ള സാമ്യത്തെ കുറിച്ച് അനു സിത്താര

കാവ്യ മാധവൻ സിനിമ ജീവിതത്തിൽ നിന്നും ഇടവേളയെടുത്തതിന് പിന്നാലെ മലയാളം സിനിമയിലെ മറ്റൊരു കാവ്യാമാധവൻ എന്ന് അറിയപ്പെടുന്ന താരമാണ് അനു സിത്താര. പൊട്ടാസ് ബോംബ് എന്ന ചിത്രത്തിൽ കൂടി അഭിനയ ജീവിതം തുടങ്ങിയ അനു സിത്താര ഹാപ്പി വെഡിങ്, രാമന്റെ ഏദൻതോട്ടം, കുട്ടനാടൻ ബ്ലോഗ്, തുടങ്ങിയ ചിത്രങ്ങളിലും നായിക വേഷത്തിൽ എത്തിയിട്ടുണ്ട്.

2016 ൽ കാവ്യ മാധവനെ ദിലീപ് വിവാഹം കഴിച്ചതോടെ സിനിമയിൽ നിന്നും വിട്ടുനിന്നപ്പോൾ മുതലാണ് അനു സിത്താര ശ്രദ്ധിക്കപെടാൻ തുടങ്ങിയത്. പലരും ഇരുവരും തമ്മിൽ നല്ല സാമ്യമുണ്ടെന്ന് അഭിപ്രായങ്ങളും പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇ കാര്യങ്ങളെ കുറിച്ച് ഇപ്പോൾ പ്രതികരിക്കുകയാണ് അനു സിത്താര ഇപ്പോൾ.

ചിലർ കാവ്യ ചേച്ചിയുമായി തന്നെ താരതമ്യപ്പെടുത്തുമ്പോൾ സന്തോഷം തോന്നാറുണ്ടെന്നും എന്നാൽ കാവ്യ ചേച്ചിയുടെ അത്രെയും സൗന്ദര്യം തനിക്കില്ലന്ന് ബോധ്യമുണ്ടെന്നും താരം പറയുന്നു. കുട്ടികൾ ജനിക്കുമ്പോൾ അവരെ ജാതിയ്ക്കും മതത്തിനും അതീതമായി വളർത്തണമെന്നും പതിനെട്ട് വയസ്സ് കഴിയുമ്പോൾ കുട്ടികൾ സ്വയം തീരുമാനിമെടുക്കട്ടെയെന്നും അനു സിത്താര അഭിപ്രായപ്പെടുന്നു.