അത്ര സുന്ദരികളായ ട്രാൻസ്ജെൻഡേഴ്സ് ഉണ്ട് . പല മേഖലയിലും. ഇന്നിവർ വളരുന്നുണ്ട് . വലിയ നല്ല കാര്യമാണൂട്ടാ ഗയ്സ്; ആതിര സരസ്വത് എഴുതുന്നു

സമൂഹത്തിൽ ആണും പെണ്ണും മാത്രമനുള്ളെതെന്നു കരുതുന്ന ചിലർ, അഹങ്കാരം ഈ രണ്ട് കൂട്ടർക്കുമുണ്ട്. ഇവിടെ ഒരു മൂന്നാം ലിംഗക്കാരുണ്ട്. അവരെ ട്രാൻസ്ജെൻഡേർസ് എന്ന് പറയും. അവക്ക് ജനിച്ചപ്പോൾ മുതലുള്ള ശാരീരികമായുള്ള അവസ്ഥയെ പരിഹസിക്കുന്നവരുണ്ട്. അത്തരക്കാരെയെല്ലാം ചില കാര്യങ്ങൾ മനസിലാക്കികൊണ്ട് ആതിര സരസ്വത് എഴുതുന്നു. ആതിരയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം..

ഞാൻ ഈ വിഷയത്തിലൊന്നു എഴുതട്ടെ , പക്ഷെ ഇത് എന്റെ മാത്രം അഭിപ്രായമാണ്, കൂടെ കുറച്ചനുഭവവും,
സമൂഹത്തിൽ ആണും പെണ്ണും മാത്രമാണ് ഉള്ളത് സമൂഹത്തിന്റെ അസ്ഥിത്വം ഊന്നിയിരിക്കുന്നത് അവരിലേക്കാണ് എന്ന ഒരു അഹങ്കാരം ഈ രണ്ടു കൂട്ടരിൽ ചിലർക്കുണ്ട്. പറഞ്ഞത് ഇത്രമാത്രമാണ് ഇവിടെ ഒരു മൂന്നാം ലിംഗം ഉണ്ട് എന്ന്. അവരെ ട്രാൻസ്ജെൻഡേഴ്സ് എന്നു പറയും, എന്താണ് ഈ വിഭാഗം? ജനിച്ചപ്പോ ഉള്ള ശാരീരികമായ അവസ്ഥയോട് പൊരുത്തപ്പെടാനാകാത്ത മാനസിക അവസ്ഥയുള്ളവരാണ് ട്രാൻസ്ജെൻഡേഴ്സ് . എന്നാൽ ഇവർ ഇവരുടെ സത്വം തിരിച്ചറിഞ്ഞു പുറം ലോകത്തോട് അതു ഉറക്കെ പറയുന്ന നിമിഷം എപ്പോഴാണോ, അവിടെ ആ നിമിഷം മുതൽ അവർ ഒറ്റപ്പെടുന്നു. വീട്ടിൽ നിന്നുള്ള അവഗണന, ഉറ്റബന്ധുക്കളുടെ പരിഹാസം, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഇവരെ ഉൾക്കൊള്ളാനാകാത്ത സമൂഹത്തിലെ ചില വ്യക്തികളുടെ പരിഹാസം.

എന്തിനാണ് അവരെ ഇങ്ങനെ ഒക്കെ ആക്ഷേപിക്കുന്നത്, അങ്ങനെ ഉള്ളവരോട് ആണ് എനിക്ക് പറയാൻ ഉള്ളത്, അവരും പച്ചയായ മനുഷ്യരാണ് സഹിക്കാവുന്നതിലുംമപ്പുറം സങ്കടം താങ്ങാനാകാത്ത ഒരു മനസ്സ് അവർക്കുമുണ്ട്. നിങ്ങൾക്ക് അവരെ പുച്ഛിക്കാനോ, കളിയാക്കാനോ തോന്നുമോ? എങ്കിൽ നിങ്ങൾ മാനസികമായി വൈകൃതം ഉള്ള ഒരു നികൃഷ്ട ജീവിയാണ്. ഒരിക്കൽ യുപിയിലേക്കുള്ള യാത്രക്കിടയ്ക്കാണ് ഞാൻ ആദ്യമായി ഇവരെ കാണുന്നത്. അന്ന് ട്രെയിനിൽ വന്ന് കാശു ചോദിച്ചു ഞാൻ പേടിച്ചു വിറച്ചു. സത്യം പറയാലോ അന്ന് എനിക്ക് ആ മുഷ്ടി ഉള്ള ശരീരവും ഗാംഭീര ശബ്ദവും ഭയമായിരുന്നു. പക്ഷെ അവർ വീണ്ടും വീണ്ടും കൈ നീട്ടുന്നു, അവരെന്റെ തലയിൽ കൈ വച്ച് എന്തോ പറഞ്ഞു, ശരീരം ആസകലം ഒന്നു വിറച്ചു, കൈയിൽ കിട്ടിയ പൈസ
തോളിലെ ഷാളിന്റെ അറ്റത്തായി ഉണ്ടാക്കിയ ഒരു കുടുക്കിലവർ ഇട്ടു. അവർ വീണ്ടും സഹയാത്രികരോട് കൈ നീട്ടി നടന്നു. കുറേ ആളുകൾ ഇങ്ങനെ ട്രെയിനിൽ വന്നു പോയി. ശരിക്കും അവർ കഷ്ടപ്പെടുന്നുണ്ട്. എനിക്ക് തോന്നുന്നു വടക്കേ ഇന്ത്യൻസ് ആയ ട്രാൻസ്ജെൻഡേഴ്സ് ഒരുപാട് ദാരിദ്യം കഷ്ടപ്പാട് ഒക്കെ അനുഭവിക്കുന്നുണ്ടന്ന്. അത് ഒരു പക്ഷെ എന്റെ തോന്നലാണോ എന്ന് എനിക്ക് അറിയില്ല. എങ്കിലും ഒന്നു പറയാം ഈ വിഭാഗത്തിലെ ആളുകൾക്ക് നിങ്ങളേറെയും പരിഗണനയാണ് നൽകേണ്ടത്. അവരെ അടുത്തറിഞ്ഞാൽ അവരത്ര നല്ല മനുഷ്യരാണ്.

  ഈ രാത്രിയിൽ എൻറെ ശരീരം വിറ്റ് ഒരു നൂറു രൂപയെങ്കിലും കിട്ടിയാൽ. അതാണ് എൻറെ മുതൽകൂട്ട് ; സജന ഷാജി പറയുന്നു

ഒരിക്കൽ പാലക്കാടേക്ക് ഉള്ള യാത്രയ്ക്കിടക്ക് ഒരു ചേച്ചിയെ ഞാൻ പരിചയപ്പെട്ടു. രാവിലെ കൊല്ലത്തു നിന്നും ഒരു സുഹൃത്ത് എന്നെ ട്രെയിൻ കയറ്റി, ഒറ്റയ്ക്കുള്ള യാത്രയായിരുന്നു, ആദ്യമായാണ് ഞാൻ അങ്ങനെ ഒറ്റയ്ക്ക് യാത്ര ചെയ്യ്തത് . അന്ന് എന്റെ ഒരു സഹയാത്രികയായ ചേച്ചിയെ ഞാൻ ഓർക്കുന്നു, അവർ കാലിൽ നിറയെ മണികൾ കിലുങ്ങുന്ന ഒരു കൊലുസ് ഇട്ടിരുന്നു, അവരെന്നെ നോക്കി ചിരിച്ചു, ജീവിതത്തിൽ ആദ്യമായി കണ്ട എന്നോട് അവർ എത്ര മര്യാദയോടെ പെരുമാറി. അധികം സംസാരിച്ചില്ലങ്കിലും അവരുടെ കുറച്ചു ചോദ്യങ്ങളിൽ എത്ര മനുഷ്വത്വം ഉണ്ടായിരുന്നു. അവർ ഇറങ്ങാറായപ്പോൾ എന്നോടവർ പറഞ്ഞതു ഇന്നും ഓർമ്മയുണ്ട് സൂക്ഷിച്ചിരിക്കണം, തീർച്ചയായും അതിനു ശേഷം ഞാൻ എത്ര യാത്രകൾ പോയി അന്നൊന്നും ഒരു സഹയാത്രികരും എന്നോട് ഈ ദയ കാണിച്ചിട്ടില്ല. ഒരുപാട് നന്ദി, നിങ്ങളുടെ മുഖം പോലും ഞാൻ ഇന്ന് മറന്നു പക്ഷെ ആ കൊലുസിന്റെ ശബ്ദവും നിങ്ങളുടെ വാക്കുകളും ഞാൻ ഒരിക്കലും മറക്കില്ല. എനിക്കറിയുന്ന പലർക്കും ഈ വിഭാഗക്കാരോട് പുച്ഛം ഉണ്ട്, അവ പലപ്പോഴും വലിയ വാക്ക് തർക്കങ്ങളിൽ കലാശിച്ചിട്ടും ഉണ്ട്. പക്ഷെ ഇവരെ മനുഷ്യരായി കാണുന്ന എത്ര നല്ല സുഹൃത്തുക്കളും എന്റെ ഫ്രണ്ട് ലിസ്റ്റിൽ ഉണ്ട്, ജേർണലിസം ക്ലാസ്സിലെ സുഹൃത്തുക്കൾ ആണ് ഇതിൽ മെയിൻ.

ചിലപ്പോഴെനിക്ക് എത്ര നല്ല അസൂയ നിങ്ങളോട് തോന്നുമെന്നറിയോ? പറയാതെ ഇരിക്കാൻ കഴിയില്ല, അത്ര സുന്ദരികളായ ട്രാൻസ്ജെൻഡേഴ്സ് ഉണ്ട്. പല മേഖലയിലും. ഇന്നിവർ വളരുന്നുണ്ട്. വലിയ നല്ല കാര്യമാണൂട്ടാ ഗയ്സ്. നിങ്ങൾക്കെതിരെ ആർത്തു പരിഹസിച്ച പ്രബുദ്ധരായ ആ മനുഷ്യമാരോട് നിങ്ങൾക്കും ഇതൊക്കെ സാധിക്കുമെന്ന് കാട്ടി കൊടുക്കൂ. ലോട്സ് ഓഫ് ലവ് ആൻഡ് ഹഗ്സ്.

Latest news
POPPULAR NEWS