അത് ഞാൻ ഉപയോഗിക്കാറില്ല ; ആരധകന്റെ ചോദ്യത്തിന് രജിഷയുടെ ഞെട്ടിപ്പിക്കുന്ന മറുപടി

മലയാളികൾക്ക് ഏറെ ഇഷ്ടപെട്ട നായികമാരിൽ ഒരാളാണ് രജിഷ വിജയൻ.കുട്ടിത്തം നിറഞ്ഞ അഭിനയ ശൈലിയാണ് രജിഷ വിജയന്റേത്. അനുരാഗ കരിക്കിൻവെള്ളം എന്ന ഒറ്റ ചിത്രം കൊണ്ട് തന്നെ താരം തന്റെ അഭിനയമികവ് തെളിയിച്ചു തന്നതാണ്. സോഷ്യൽ മീഡിയയിൽ വളരെ അതികം ഫോളോവേഴ്സ് ഉള്ള നടികൂടിയാണ് രജിഷ. ഇൻസ്റ്റാഗ്രാമിൽ ഒരു ആരാധകൻ ചോദിച്ച ചോദ്യവും അതിനു താരം നൽകിയ മറുപടിയും ശ്രദ്ധേയമാവുകയാണ്.

ഇപ്പോഴത്തെ വാട്സാപ്പ് ഡി പി എന്താണ് എന്നായിരുന്നു ചോദ്യം. താൻ വാട്സാപ്പ് ഉപയോഗിക്കാറില്ല എന്നായിരുന്നു മറുപടി. മലയാള സിനിമയിൽ വാട്സാപ്പ് ഉപയോഗിക്കാത്ത ഒരേഒരു നടി എന്നാണ് ഇപ്പോൾ രജിഷ അറിയപ്പെടുന്നത്. മേക്കപ്പ് ഇടാത്ത ഫോട്ടോ പോസ്റ്റ് ചെയ്യണം എന്ന് പറഞ്ഞപ്പോൾ തന്റെ മേക്കപ്പ് ഇടാത്ത ഒരു ഫോട്ടോയും ആരാധകർക്കായി താരം പങ്കുവച്ചു.