അദ്ദേഹം എന്റെ മുൻപിൽ ഇരുന്ന് പൊട്ടിക്കരഞ്ഞു ; ഡിയേഗോ മറഡോണയെ കുറിച്ച് ബോബി ചെമ്മണ്ണൂർ

കൊച്ചി: താൻ കണ്ടതിൽ വച്ച് നുണപറയാത്ത ഏക വ്യക്തിയാണ് ഡിയേഗോ മറഡോണയെന്ന് വ്യവസായി ബോബി ചെമ്മണ്ണൂർ. അദ്ദേഹത്തോടൊപ്പം താമസിക്കുന്നത് വരെ അദ്ദേഹം തനിക്ക് വെറുമൊരു ഫുട്‌ബോളറായിരുന്നു എന്നാൽ ഒരുമിച്ചുള്ള താമസത്തിന് ശേഷം അത് മാറിയെന്നും ബോബി ചെമ്മണ്ണൂർ പറയുന്നു. അദ്ദേഹം നുണ പറയാത്ത മനുഷ്യനാണ് ഈ സ്വഭാവമാണ് അദ്ദേഹത്തിലേക്ക് തന്നെ കൂടുതൽ അടുപ്പിച്ചതെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു.
maradona
അദ്ദേഹം തന്റെ മുൻപിൽ ഇരുന്ന് പൊട്ടിക്കരഞ്ഞിട്ടുണ്ടെന്നും. അദ്ദേഹം ഡ്രഗ്ഗ് ഉപയോഗിച്ചതിന് കളിയിൽ നിന്നും പുറത്താക്കി എന്നാൽ ഡ്രഗ്ഗ് ഉപയോഗിച്ചെന്ന് പറയുന്ന കളിക്ക് മുൻപ് അദ്ദേഹത്തിന്റെ കാലിലെ നഖം പഴുത്തിരുന്നു. അതിന് ബാൻ ചെയ്ത മരുന്നാണ് നൽകിയതെന്നും അത് ചതിയായിരുന്നെന്നും അദ്ദേഹം തന്നോട് കരഞ്ഞ് കൊണ്ട് പറഞ്ഞെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു.

Also Read  പാർട്ടിയാണ് കെകെ ശൈലജയുടെ കരുത്ത്, കോടിയേരി നൽകിയ ധൈര്യമാണ് അവരെ മന്ത്രിയാക്കിയത് ; എംവി ജയരാജൻ