അദ്ദേഹത്തെ ഗണവേഷത്തിൽ യാത്രയയക്കണം ; ഭാര്യയുടെ ആവശ്യപ്രകാരം രഞ്ജിത്ത് ശ്രീനിവാസന്റെ മൃതദേഹം ഗണവേഷം ധരിപ്പിച്ച് സംസ്കരിച്ചു

ആലപ്പുഴ : എസ്‌ഡിപിഐ പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയ ബിജെപി നേതാവും ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയുമായ രഞ്ജിത്ത് ശ്രീനിവാസന്റെ മൃദദേഹം സംസ്കരിച്ചു. വെള്ളക്കിണറിലെ കുടുംബ വീട്ടിലാണ് സംസ്കാരം നടന്നത്.

അതേസമയം ഭാര്യയുടെ ആവശ്യപ്രകാരം ആർഎസ്എസ് ന്റെ ഗണവേഷം ധരിപ്പിച്ചാണ് രഞ്ജിത്ത് ശ്രീനിവാസന്റെ മൃദദേഹം സംസ്കരിച്ചത്. അദ്ദേഹത്തെ ഗണവേഷത്തിൽ യാത്രയയക്കണമെന്ന് ഭാര്യ ആവശ്യപ്പെട്ടിരുന്നു.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.