അധികാരത്തിനല്ല മുൻഗണന നൽകേണ്ടത് ചെയ്യുന്ന ജോലിയ്ക്കാണ് മുൻഗണന നൽകേണ്ടതെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ദേശീയതലത്തിൽ അവാർഡ് കരസ്ഥമാക്കിയ കുട്ടികളെ ഡൽഹിയിൽ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കുട്ടികളോട് അധികാരമത്തിനല്ല ഡ്യൂട്ടിയ്ക്കാണ് മുൻഗണന നൽകേണ്ടതെന്ന് പറഞ്ഞത്. നമുക്ക് എല്ലാവർക്കും ചെയ്യേണ്ടതായ ഓരോ കടമകൾ ഉണ്ടെന്നും അതിനു മുൻഗണന നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നമ്മുടെ സമൂഹത്തോടും രാജ്യത്തോടും നാം ചെയ്യേണ്ട കടമകളെ കുറിച്ച് നിങ്ങൾക്ക് അറിയാമെന്നതിൽ ഞാൻ അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി വ്യെക്തമാക്കി. ഏത് മേഖലകളിലാണെങ്കിലും മികച്ച രീതിയിലുള്ള പരിശ്രമങ്ങൾ നടത്തണമെന്നും, ഇത്ര ചെറുപ്രായത്തിലേ നിങ്ങളുടെ കൃതികൾ കാണുമ്പോൾ എനിക്ക് അതിൽ സന്തോഷമുണ്ടെന്നും അതിൽ അത്ഭുതപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പരിപാടിയിൽ പങ്കെടുത്ത കുട്ടികളുടെ ധൈര്യം കാണുമ്പോൾ പ്രധാനമന്ത്രിയ്ക്ക് അതിൽ നിന്നും ഊർജ്ജവും എനർജിയും കൂടുന്നുവെന്നും അദ്ദേഹം പറഞ്ഞു.