ഡൽഹി: അധികാരം നേടുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ശക്തനെന്ന പ്രതിച്ഛായ കെട്ടിച്ചമ ച്ചുവെന്ന് കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽഗാന്ധി. ഇതാണ് അദ്ദേഹത്തിന്റെ വലിയ ശക്തിയെന്നും ഇന്ത്യയുടെ ഏറ്റവും വലിയ ദൗർബല്യമാണ് അതെന്നും രാഹുൽഗാന്ധി ട്വിറ്ററിലൂടെ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. ഇന്ത്യയുടെ ഭൂപ്രദേശത്താണ് ചൈനക്കാർ ഇന്ന് ഇരിക്കുന്നതെന്നുള്ളത് ഏറ്റവുമധികം ആശങ്കപ്പെടുത്തുന്ന ഒരു കാര്യമാണെന്നും ഗാൽവനും ഡെംചോക്കിലായാലും പാംഗോങ്ങിലായാലും അവർ സ്ഥാനം പിടിക്കുന്നതിനു വേണ്ടിയുള്ള ശ്രമമാണ് നടത്തുന്നത്.
ഇന്ത്യയുടെ ദേശീയപാതയാണ് അവരുടെ ഏറ്റവും വലിയ പ്രശ്നം. ഇന്ത്യ കാശ്മീർ വിഷയത്തിൽ അവർ പാകിസ്ഥാനൊപ്പം ചേർന്ന് കൊണ്ട് ഇന്ത്യയ്ക്കെതിരെ എന്തൊക്കെയോ ചെയ്യുന്നുണ്ടെന്ന് രാഹുൽ കൂട്ടിച്ചേർത്തു. ഇന്ത്യയും ചൈനയുമായുള്ള പ്രശ്നം കേവലം ഒരു അതിർത്തി പ്രശ്നം മാത്രമായി കണക്കാക്കാനാകില്ലെന്നും പ്രധാനമന്ത്രിക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നതിനുവേണ്ടി രൂപപ്പെടുത്തിയെടുത്ത അതിർത്തി പ്രശ്നമാണെന്നും രാഹുൽ പറഞ്ഞു. ഒരു ഫലപ്രദമായ രാഷ്ട്രീയക്കാരനായിരിക്കാൻ 56 ഇഞ്ചെന്നുള്ള ആശയം സംരക്ഷിക്കേണ്ടതുണ്ടെന്ന് രാഹുൽഗാന്ധി വീഡിയോയിൽ പറയുന്നു.