അധികൃതമായി സ്വത്ത് സമ്പാദിച്ച കേസിൽ ശശികലയുടെ 300 കോടിയുടെ വസ്തുവകകൾ കണ്ടെടുക്കാനൊരുങ്ങി ആദായനികുതി വകുപ്പ്

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ സന്തതസഹചാരിയും എ ഐ എ ഡി എം കെ നേതാവുമായ വി കെ ശശികലയുടെ 300 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടു കിട്ടുന്നതിന് വേണ്ടിയുള്ള നടപടികൾ ആദായനികുതിവകുപ്പ് ആരംഭിച്ചു. ചെന്നൈയിലും പരിസരപ്രദേശങ്ങളിലുമായി വാങ്ങിയിട്ടുള്ള കോടിക്കണക്കിന് രൂപ വിലവരുന്ന സ്വത്തുക്കളാണ് ആദായനികുതി വകുപ്പ് കണ്ടെടുക്കാൻ തുടങ്ങുന്നത്. ഇതിന്റെ ഭാഗമായി ശശികലയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ബിനാമി കമ്പനികൾക്കും വിവിധ സബ് രജിസ്ട്രാർ ഓഫീസർമാർക്കും ആദായനികുതി വകുപ്പ് അധികൃതർ നോട്ടീസ് നൽകിയിരുന്നു.

ഇതിന് പിന്നാലെയാണ് ഇപ്പോൾ നടപടിക്ക് ഒരുങ്ങുന്നത്. അനധികൃതമായി അറുപത്താറു കോടി രൂപയുടെ സ്വത്ത് സമ്പാദിച്ച കേസുമായി ബന്ധപ്പെട്ട് നാലു വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട ശശികല ബാംഗ്ലൂരിലെ പരപ്പന അഗ്രഹാര ജയിലിൽ കഴിയുകയാണ്. ശശികല ചെന്നൈയിലെ പോയ്സ് ഗാർഡനിൽ ജയലളിതയുടെ വീടിനു സമീപത്തായി പണിതിട്ടുള്ള ബംഗ്ലാവും ജപ്തി ചെയ്യുന്നതിന് അധികൃതർ തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. ശശികലയുടെ ഉടമസ്ഥതയിലുള്ള വസ്തുവകകളും ബിനാമി കമ്പനികളുടെ ഇടപാടുകളും എല്ലാം കണ്ടു കിട്ടുമെന്ന് ആദായനികുതി വകുപ്പ് അറിയിച്ചിട്ടുണ്ട്. 300 കോടി രൂപയോളം വിലവരുന്ന 65 ഓളം വസ്തുവകകൾ കമ്പനിയുടെ പേരിൽ ശശികല വാങ്ങി കൂട്ടിയിട്ടുള്ളതായും ആരോപണങ്ങൾ ഉയർന്നു വരുന്നുണ്ട്. ശ്രീപെരുമ്പത്തൂർ, ഗുഡുവഞ്ചേരി, അലടൂർ, താമ്പരം, പോയിസ് ഗാർഡൻ എന്നിവിടങ്ങളിലായാണ് ശശികല വസ്തുവകകൾ വാങ്ങി കൂട്ടിയിട്ടുള്ളത്.

Also Read  ഇനി ഇന്ത്യയിൽ ചൈനീസ് ഉത്പന്നങ്ങളില്ല: സ്വദേശി ഉത്പന്നങ്ങൾ മാത്രം: ചൈനയ്‌ക്കെതിരെ കടുത്ത നിലപാടുമായി ഇന്ത്യ