അനശ്വരയ്ക്ക് പിന്തുണയുമായി ബിക്കിനി ചിത്രം പങ്കുവെച്ച് റിമ കല്ലിങ്കൽ

കഴിഞ്ഞ ദിവസം അനശ്വര രാജൻ പങ്കുവെച്ച ചിത്രങ്ങൾക്ക് പിന്തുണയുമായി നടി റീമ കല്ലിങ്കൽ. തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രങ്ങളിൽ കൂടി ശ്രദ്ധിക്കപ്പെട്ട അനശ്വര പതിനെട്ടാം പിറന്നാളിനോട് അനുബന്ധിച്ചു പങ്കുവെച്ച ചിത്രങ്ങളാണ് വൈറലായി മാറിയത്. നാടൻ ലുക്കിൽ നിന്നും മോഡേൺ ലുകിലേക്ക് ഉള്ള ഫോട്ടോയ്ക്ക് താഴെ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു.

അതിന് പിന്നാലെ അത്തരക്കാർക്ക് മറുപടിയായി അതേ രീതിയിലുള്ള മറ്റൊരു. ഫോട്ടോയും അനശ്വര പങ്കുവെച്ചിരുന്നു. ഞാൻ എന്ത് ചെയ്യുനുവെന്ന് ഓർത്ത് നിങ്ങൾ വിഷമിക്കണ്ട എന്റെ പ്രവർത്തികൾ നിങ്ങളെ ആസ്വസ്ഥതപ്പെടുത്തുണ്ടെങ്കിൽ അതിനെ കുറച്ചു ഓർത്ത് ആശങ്കപ്പെടാനും താരം ഫോട്ടോയ്ക്ക് ഒപ്പം എഴുതിയിരുന്നു. അനശ്വരയുടെ നിലപാടിനെ സ്വീകരിച്ചും നിരവധി ആരാധകരും രംഗത്ത് എത്തിയിരുന്നു.

ഏറ്റവും ഒടുവിലായി റീമ കല്ലിങ്കലും അനശ്വരയുടെ നിലപാടിന് പിന്തുണ അറിയിച്ചു രംഗത്ത് എത്തിയിരിക്കുകയാണ്. കൂളിംഗ് ഗ്ലാസ്‌ ധരിച്ചു സ്വിമിങ് സൂട്ട് ഇട്ടു വരുന്ന ചിത്രത്തിന് താഴെ അത്ഭുതം അത്ഭുതം സ്ത്രീകൾക്ക് കാലുകളുണ്ടത്രേ എന്ന അടികുറുപ്പും റീമ നൽകിയിട്ടുണ്ട്. സദാചാരവാദികൾക്ക് മറുപടി നൽകിയ റീമയെ അനുകൂലിച്ചു നിരവധി ആളുകൾ പോസ്റ്റിന് താഴെ എത്തിയിട്ടുണ്ട്.