മലയാള സിനിമയിൽ ചുരുങ്ങിയ കാലം കൊണ്ട് തന്റേതായ സ്ഥാനം കണ്ടെത്തുകയും പിന്നീട് മുൻനിര താരമായി ഉയർന്നു വന്ന നടനാണ് ടോവിനോ തോമസ്. സിനിമ കുടുംബത്തിൽ നിന്നല്ലാതെ സിനിമയിൽ എത്തി തന്റേതായ നിലപാടുകളിലും പ്രവർത്തികളിലും ഉറച്ച് നിന്ന താരം കൂടിയാണ് ടോവിനോ. ഇപ്പോൾ താരം തന്റെ ചേട്ടനെ കുറിച്ച് പറയുന്ന വാക്കുകളാണ് വൈറലാകുന്നത്.
താൻ സിനിമയിൽ എത്തിയതിൽ ഒരുപാട് പേർക്ക് പങ്കുണ്ടെങ്കിലും എടുത്ത് പറയേണ്ട ഒരാളാണ് തന്റെ ചേട്ടനെന്നും പല നിർണായക ഘടകത്തിലും തനിക്ക് ഒപ്പം നിന്നത് ചേട്ടനാണ്, ജോലിയിൽ നിന്നും റിസൈൻ ചെയ്ത കാര്യം ആദ്യം ചേട്ടനോടാണ് പറഞ്ഞത് പിന്നീട് അത് അച്ഛനെ പറഞ്ഞു മനസ്സിലാക്കിയതും ചേട്ടൻ തന്നെയാണ്.
പ്രേമത്തിന്റെ കാര്യത്തിലും അദ്ദേഹം സഹായിച്ചെന്നും തന്റെ ഭാഗത്താണ് ശരിയെന്ന് അപ്പനെ പറഞ്ഞു ബോധിപ്പിച്ചതും ഇദ്ദേഹമാണെന്നും താൻ ജോലി കളഞ്ഞു വരുമ്പോൾ സോഫ്റ്റ്‌വെയർ എൻജിനീയറായി ചെറിയ ശമ്പളത്തിൽ ജോലി ചെയ്തിരുന്ന ചേട്ടനാണ് തന്റെ ചിലവുകൾ നോക്കിയതെന്നും ടോവിനോ പറയുന്നു.
അപ്പനോട് ക്യാഷ് ചോദിക്കാനുള്ള മടി കൊണ്ട് ചോദിച്ചിട്ടില്ലനും എന്നാൽ ചേട്ടൻ മുഖേന അച്ഛൻ സഹായിച്ചെന്നും എന്നിട്ടും തന്റെ ദുരഭിമാനം കാരണം ചോദിച്ചിട്ടില്ലെന്നും പലപ്പോഴും പെട്രോൾ അടിക്കാൻ പോലും പണം തന്ന് സഹായിച്ചത് ചേട്ടനാണ്. തന്നെ ചേട്ടൻ വഴക്ക് പറഞ്ഞാൽ വിഷമം വരില്ല പക്ഷേ മറ്റാരെങ്കിലും പറഞ്ഞാൽ തനിക്ക് ഇഷ്ടപെടില്ലന്നും ടോവിനോ പറയുന്നു. സിനിമയിൽ അവസരത്തിനായി ജോലി റിസൈൻ ചെയ്ത അനിയന് ചെലവ് നൽകി ചേട്ടൻ കൂടെ നിർത്തിയത് കൊണ്ടാണ് താൻ ഇ നിലയിൽ എത്തിയതെന്നും താരം കൂട്ടിച്ചേർത്തു.