മലയാളത്തിൽ ഒരു സമയത്ത് തിളങ്ങി നിന്ന താരമാണ് രംഭ. സർഗം, ചമ്പക്കുളം തച്ചൻ, കൊച്ചി രാജാവ് തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ച താരം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ ഇന്ന് സജീവമല്ലെങ്കിലും കേരളത്തിലെ സിനിമ വിശേഷങ്ങൾ എല്ലാം അറിയാറുണ്ടെന്ന് മനസ്സ് തുറക്കുകയാണ് താരം.
വിവാഹത്തിന് ശേഷം അഭിനയം നിർത്തിയ താരം നല്ല അവസരങ്ങൾ വന്നാൽ സിനിമയിലേക്ക് തിരിച്ചു വരുമെന്നും ഇപ്പോൾ
കാനഡയിൽ ഭർത്താവിനും കുടുംബത്തിനും ഒപ്പം ബിസിനസ് നോക്കി കഴിയുന്ന രംഭ പറയുന്നു. അനിയന്റെ വിവാഹ മോചനം തന്റെ പേരിൽ ചിലർ പ്രചരിപ്പിച്ചെന്നും വിവാഹം കഴിഞ്ഞ സ്ത്രീകൾ അഭിനയിക്കാൻ വരുമ്പോളും ഇത്തരം വാർത്തകൾ പ്രചരിക്കാറുണ്ടെന്നും രംഭ കൂട്ടിച്ചേർത്തു.
ബിസിനസ് നോക്കി നടത്താൻ താനും ഒപ്പം വേണമെന്ന വാശി ഉള്ളത്കൊണ്ടാണ് ഇപ്പോൾ കാനഡയിൽ കഴിയുന്നതെന്നും ഒരു വീട്ടമ്മയായി തളച്ചിടാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ലെന്നും രംഭ പറയുന്നു. ഇപ്പോൾ ബിസിനസ് നോക്കി നടത്താൻ താനും പ്രാപ്തയാണ്, സിനിമയിൽ അഭിനയമില്ലെങ്കിലും 2 പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമുള്ള തങ്ങളുടെ ജീവിതം സന്തുഷ്ടമാണെന്നും അഭിമുഖത്തിൽ പറയുന്നു.