അനിശ്ചിതത്വങ്ങൾക്കൊടുവിൽ വിഡി സതീശനെ പ്രതിപക്ഷ നേതാവാക്കാൻ കോൺഗ്രസ്സ് ഹൈക്കമാൻഡ് തീരുമാനം

തിരുവനന്തപുരം : അനിശ്ചിതത്വങ്ങൾക്കൊടുവിൽ വിഡി സതീശനെ പ്രതിപക്ഷ നേതാവാക്കാൻ കോൺഗ്രസ്സ് ഹൈക്കമാൻഡ് തീരുമാനം. ഹൈക്കമാൻഡ് പ്രതിനിധി മല്ലികാർജുൻ ഖാർഗെ കോൺഗ്രസ്സ് സംസ്ഥാന നേതൃത്വത്തെ ഇക്കാര്യം അറിയിച്ചു. ഔദ്യോഗിക പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാവുമെന്നാണ് വിവരം.

രമേശ് ചെന്നിത്തലയെ മാറ്റണമെന്ന ആവിശ്യം ശക്തമായി ഉയർന്നിരുന്നു. വിഡി സതീശന് പാർട്ടിക്കുള്ളിലെ യുവ എംഎൽഎ മാരുടെ ശക്തമായ പിന്തുണ ഉണ്ടായിരുന്നതാണ് പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കാനുള്ള പ്രധാന കാരണമായി കരുതുന്നത്. ദിവസങ്ങൾ നീണ്ട ചർച്ചയ്‌ക്കൊടുവിലാണ് ഹൈക്കമാൻഡിന്റെ തീരുമാനം സംസ്ഥാന നേതൃത്വത്തെ അറിയിച്ചത്.

  നേമത്ത് ബിജെപി വിജയിക്കും ; കുമ്മനത്തിന് വേണ്ടി വോട്ടഭ്യർത്ഥിച്ച് ശ്രീശാന്ത്

കോൺഗ്രസിലെ മുതിർന്ന നേതാക്കളിൽ ചിലർ ഹൈക്കമാൻഡിന്റെ തീരുമാനത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ യുവ എംഎൽഎ മാരടക്കം ചില മുതിർന്ന നേതാക്കളും വിഡി സതീശന് പിന്തുണ അറിയിച്ചതോടെ പതിനഞ്ചാം കേരള നിയമസഭയിൽ വിഡി സതീശൻ പ്രതിപക്ഷ നേതൃസ്ഥാനം വഹിക്കും.

Latest news
POPPULAR NEWS