അനുപമ ഭയപെട്ടപോലെ ഒന്നും സംഭവിച്ചില്ല ; കുഞ്ഞ് അനുപയുടേത് തന്നെ, ഡിഎൻഎ പരിശോധന ഫലം പുറത്ത്

തിരുവനന്തപുരം : അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ ഡിഎൻഎ പരിശോധനാഫലം പുറത്ത്. കുഞ്ഞ് അനുപമയുടേത്‌ തന്നെയാണെന്ന് ഇതോടെ വ്യക്തമായി. മൂന്ന് പേരുടെയും ഡിഎൻഎ പരിശോധന ഫലം പോസിറ്റീവായി. പരിശോധന ഫലത്തിന്റെ റിപ്പോർട്ട് സിഡബ്ല്യുസിക്ക് കൈമാറി. സിഡബ്ല്യുസി ഇത് കോടതിയിൽ ഹാജരാക്കും.

  കൊറോണ കാലത്തെ കല്ല്യാണം; ഇബ്രാഹിം കുട്ടിയുടെയും ലൈലാബീവിയുടെയും മകളുടെ നിക്കാഹിനു പങ്കെടുത്തത് വെറും നാല് പേർ

അതേസമയം അനുപമ ഭയന്നപോലെ അട്ടിമറി നടന്നില്ല. ഡിഎൻഎ ഫലം പുറത്ത് വന്നതോടെ അനുപമയും ഭർത്താവും സമരപന്തലിൽ മിട്ടായി വിതരണം ചെയ്തു. ഡിഎൻഎ വിവരങ്ങൾ തനിക്ക് കൈമാറണമെന്ന് ആവിശ്യപ്പെട്ട് അനുപമ സിഡബ്ല്യുസിക്ക് കത്ത് നൽകി.

Latest news
POPPULAR NEWS