അന്താരാഷ്ട്ര തലത്തിൽ കൊറോണ ബാധിച്ചു മരിച്ചവരുടെ എണ്ണം ഒരുലക്ഷം കവിഞ്ഞു

കൊറോണ വൈറസ് അന്താരാഷ്ട്ര തലത്തിൽ വ്യാപിച്ചതോടെ മരണസംഖ്യ ഒരു ലക്ഷം കവിഞ്ഞു. പുതിയ കണക്കുകൾ അനുസരിച്ച് ഇതുവരെ മരിച്ചവരുടെ എണ്ണം 102834 ആണ്. കൂടാതെ വൈറസ് ബാധിച്ചവരുടെ എണ്ണം 1699630 ആയി ഉയർന്നു. ഏറ്റവും കൂടുതൽ പേർ മരിച്ചത് ഇറ്റലിയിലാണ്. 18849 പേരാണ് ഇറ്റലിയിൽ മരിച്ചത്.

സ്പെയിനിൽ മരിച്ചവരുടെ എണ്ണം 16000 കവിഞ്ഞു. രോഗബാധിതരുടെ എണ്ണം 158273 ആയി ഉയർന്നു. ചൈനയിൽ പുതിയതായി 46 പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയിലും വൈറസ് ബാധിതരുടെ എണ്ണം കൂടിവരികയാണ്. നിലവിലത്തെ സാഹചര്യത്തിൽ ലോക്ക് ഡൗൺ നീട്ടിയേക്കാനും സാധ്യതയുണ്ട്. പ്രധാനമന്ത്രി ചൊവ്വാഴ്ച രാജ്യത്തെ ഇത് സംബന്ധിച്ച് അഭിസംബോധന ചെയ്തേക്കുമെന്നും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.