അന്താരാഷ്ട്ര നേഴ്‌സ് ദിനത്തിൽ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് നമോ കിറ്റുമായി ബിജെപിയും യുവമോർച്ചയും

കൊച്ചി: ലോക നഴ്സ് ദിനത്തിൽ നഴ്സുമാർക്ക് കരുതലുമായി ബിജെപിയും യുവമോർച്ചയും രംഗത്ത്. എറണാകുളം ജനറൽ ഹോസ്പിറ്റലിൽ നഴ്സുമാരെയും മറ്റ് ആരോഗ്യ പ്രവർത്തകരെയും ബിജെപിയുടെയും യുവമോർച്ചയുടെയും നേതൃത്വത്തിൽ പൊന്നാടയണിയിച്ച് ആദരിച്ചു. കൂടാതെ കൊറോണയ്ക്കെതിരെ പോരാടുന്ന നഴ്സുമാർക്കും മറ്റ് ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും നമോ സുരക്ഷാ കിറ്റുകളും വിതരണം ചെയ്തു.

ബിജെപി ജില്ലാ അധ്യക്ഷൻ ശ്രീ എസ് ജയകൃഷ്ണൻ, ബിജെപി ജില്ലാ ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് കെ എസ് ഷൈജു എന്നിവരുടെ നേതൃത്വത്തിലാണ് കിറ്റുകൾ കൈമാറിയത്. ബിജെപി എറണാകുളം മണ്ഡലം അധ്യക്ഷൻ ശ്രീ മനോജ് കുമാർ, ബി ജെ പി എറണാകുളം മണ്ഡലം ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് സ്വരാജ്, യുവമോർച്ച നേതാക്കളായ ഷിജിൻ കുമാർ, അഡ്വക്കേറ്റ് എൻ ജെ അശ്വിൻ, കെവിൻ ആന്റണി എന്നിവർ നേതൃത്വം നൽകി.

  ഉത്തർപ്രദേശിൽ തെരെഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ ബിജെപി സ്ഥാനാർത്ഥിക്ക് നേരെ ആക്രമണം

Latest news
POPPULAR NEWS