അന്തർസംസ്ഥാന സംസ്ഥാനാന്തര യാത്രകൾക്ക് നിയന്ത്രണങ്ങൾ പാടില്ലെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര നിർദ്ദേശം

ഡൽഹി: രാജ്യത്തെ സംസ്ഥാനാന്തര യാത്രകളും അന്യസംസ്ഥാന ചരക്ക് നീക്കങ്ങളും തടയരുതെന്നു സംസ്ഥാനങ്ങളോട് കേന്ദ്ര സർക്കാർ നിർദ്ദേശം. ലോക്ക് ഡൗണിനെ തുടർന്ന് പ്രഖ്യാപിച്ചിട്ടുള്ള ഇളവുകളിൽ അൺലോക്കിലെ 3 നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കണമെന്നാണ് നിർദേശിച്ചിട്ടുള്ളത്. രാജ്യത്തെ ചില സംസ്ഥാനങ്ങളിൽ അന്തർസംസ്ഥാന യാത്രകളും സംസ്ഥാനാന്തര യാത്രകളും ചരക്ക് നീക്കങ്ങളും തടഞ്ഞുവെച്ച് ഉത്തരവിറക്കിയ സാഹചര്യം കണക്കിലെടുത്താണ് കേന്ദ്ര സർക്കാർ ഇത്തരമൊരു നിർദേശം മുന്നോട്ടുവെച്ചിരിക്കുന്നത്.

രാജ്യം തുറക്കുന്ന നിലപാടിലേക്ക് പോകുന്ന ഘട്ടത്തിൽ അതിൽ നിന്നും മാറിനിൽക്കുന്ന തരത്തിലുള്ള നിലപാടുകൾ സംസ്ഥാനങ്ങൾ കൈ കൊള്ളരുതെന്നുമുള്ള സന്ദേശമാണ് ഇതിലൂടെ കേന്ദ്ര സർക്കാർ നൽകുന്നത്. കേന്ദ്ര നിർദ്ദേശങ്ങളെ അവഗണിച്ചുകൊണ്ട് മറികടന്നുകൊണ്ട് സംസ്ഥാനങ്ങൾ ഇത്തരത്തിൽ നിയന്ത്രണങ്ങൾ കൊണ്ടു വന്നാൽ ദുരന്തനിവാരണ ആക്ട് 2005 മാർഗ നിർദേശങ്ങളുടെ ലംഘനം ആയിരിക്കുമെന്നും കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ കത്തിൽ പ്രതിപാദിക്കുന്നുണ്ട്.