അന്നം നൽകിയ പോലീസുകാരന്റെ കൈയിൽ കെട്ടിപ്പിടിച്ചു നന്ദിയറിയിച്ചു തെരുവുനായ

ലോക്ക് ഡോൺ കാലത്ത് ശരിക്കും ദുരിതത്തിലായത് തെരുനായ്ക്കളും മറ്റു മൃഗങ്ങളുമാണ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും മാധ്യമസമ്മേളനത്തിൽ ഈ കാര്യം ചൂണ്ടികാണിക്കുകയുണ്ടായി. ഭക്ഷണം കിട്ടാത്ത തെരുവ് നായ്കൾക്കും കുരങ്ങന്മാർക്കും ഭക്ഷണം നല്കണമെന്ന് പോലീസുകാർക്ക് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. മൃഗസംരക്ഷവകുപ്പും രാത്രികാലങ്ങളിൽ തെരുനായ്ക്കൾക്ക് ഭക്ഷണം നൽകണമെന്ന് അറിയിച്ചിട്ടുണ്ട്.

പകൽ സമയങ്ങളിൽ ചൂട് കാരണം മൃഗങ്ങൾക്ക് പുറത്തിറങ്ങാൻ ബുദ്ധിമുട്ട് ഉണ്ടാകാം, ഈ സാഹചര്യത്തിൽ രാത്രിയിൽ ഭക്ഷണം നൽകാനാണ് തീരുമാനം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ഇത്തരത്തിൽ ഭക്ഷണം നൽകിയ പോലീസുകാരനോടുള്ള കരുണയുടെ സ്നേഹപ്രകടനമാണ്. ഗുരുവായൂർ ടെംപിൾ സ്റ്റേഷനിലെ പോലീസ് ഓഫീസർ വിനീതാണ് ഇത്തരം ഒരു ഉദ്യമം ഏറ്റെടുത്തിരിക്കുന്നത്. ഗുരുവായൂരിലെ പ്രശസ്ത ഫോട്ടോഗ്രാഫർ കിഷോറാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത്.

  കലാപകാരി ഷാരൂഖിനെ സംഘപരിവാറുകാരനാക്കി ഫേസ്ബുക്ക് പോസ്റ്റർ: സിപിഎം നേതാവിന്റെ ഫേസ്ബുക്ക് പേജിൽ പൊങ്കാല

Latest news
POPPULAR NEWS