അന്ന് ആനി കാണാൻ വന്നത് മറ്റൊരു കാര്യത്തിന്! പക്ഷെ തന്റെ സിനിമയിൽ നായികയായി ; തുറന്ന് പറഞ്ഞ് ബാലചന്ദ്ര മേനോൻ

മലയാളത്തിൽ മികച്ച നടിമാരെ സംഭാവന ചെയ്ത സംവിധായകനാണ് ബാലചന്ദ്ര മേനോൻ. ശോഭന അടക്കം പിന്നീട് നിരവധി നടിമാർ ശ്രദ്ധിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത അമ്മയാണ് സത്യം എന്ന സിനിമയിൽ കൂടിയാണ് നടി ആനിയും എത്തിയത്. മികച്ച പ്രതികരണം ലഭിച്ച ആ വേഷത്തിലേക്ക് ആനി എങ്ങനെയെത്തി എന്ന കാര്യം വെളിപ്പെടുത്തുകയാണ് ബാലചന്ദ്ര മേനോൻ ഇപ്പോൾ.

തന്നെ ഇന്റർവ്യൂ ചെയ്യാനാണ് ആനി എത്തിയതെന്നും പിന്നീട് അവിചാരിതമായി സിനിമയിൽ എത്തുകയായിരുന്നുവെന്നും, ഇന്റർവ്യൂ ചെയ്യാൻ എത്തിയ ആനി എങ്ങനെ നായികയായി എന്നതിന് പിന്നിൽ ഒരു കഥയുണ്ടെന്നും താൻ സിനിമയിൽ എത്തിച്ചതിൽ മികച്ച നടിമാരിൽ ഒരാളാണ് ആനിയെന്നും ബാലചന്ദ്ര മേനോൻ പറയുന്നു.

സിനിമയിൽ മൂന്ന് വർഷം മാത്രം സജീവമായ താരത്തിന് ചുരുങ്ങിയ സമയം കൊണ്ട് നിരവധി ആരാധകരെയാണ് സ്വന്തമാക്കിയത്. സംവിധായകൻ കൂടിയായ ഷാജി കൈലാസിനെ വിവാഹം കഴിച്ച ശേഷം സിനിമയിൽ നിന്നും ഇടവേളയെടുത്ത ആനി അമൃത ടീവി സംപ്രേഷണം ചെയ്യുന്ന കുക്കറി ഷോയിൽ കൂടി പ്രേക്ഷകർക്ക് ഇടയിൽ വീണ്ടും സജീവമാവുകയിരുന്നു.